കൊച്ചി: കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.വി. തോമസ് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്.
കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടു വന്നാല്‍ നേതൃത്വം ഇക്കാര്യം ആലോചിക്കും. തോമസുമായി ഇതുവരെ സിപിഎം ചര്‍ച്ച നടത്തിയിട്ടില്ല. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സി.എന്‍. മോഹനന് വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കെ.വി. തോമസ് അതൃപ്തിയിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കെ.വി. തോമസിന്റെ പേര് വീണ്ടും സജീവമാകുന്നത്.