പ്രണവും കല്യാണിയും വിനീത് ശ്രീനിവാസനും ‘മാസ്റ്റര്‍’ കാണാന്‍ തീയേറ്ററില്‍; ചിത്രം വൈറല്‍
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തില്‍ എത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം ഷൂട്ടിങ് പുരോഗമിക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടിന്റെ രണ്ടാം തലമുറ ഒന്നിക്കുന്ന ചിത്രത്തിന് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോള്‍ ഷൂട്ടിങ്ങില്‍ നിന്ന് ഇടവേളയെടുത്ത് ഹൃദയം ടീം ഒന്നിച്ചുപോയി മാസ്റ്റര്‍ കണ്ടിരിക്കുകയാണ്.
സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തന്നെയാണ് പ്രണവിനും കല്യാണിക്കും ഒപ്പം സിനിമ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചത്. തിയറ്ററില്‍ നിന്നുള്ള ഫോട്ടോയും ഇവര്‍ പങ്കുവെച്ചു. സാധാരണ മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മാസ്റ്ററെന്നും ബിഗ് സ്‌ക്രീനെ തിരിച്ചു തന്നതിന് മാസ്റ്റര്‍ ഡയറക്ടര്‍ ലോകേഷ് കനകരാജിന് നന്ദി പറയുന്നതായും വിനീത് കുറിച്ചു.
ചെന്നൈയിലാണ് ഹൃദയത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. നായകനായുള്ള പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും സ്വപ്നചിത്രമായ മരക്കാരിലും പ്രണവും കല്യാണിയും ഒന്നിക്കുന്നുണ്ട്. നടി ദര്‍ശന രാജേന്ദ്രനും ഹൃദയത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.