22.6 C
Kottayam
Tuesday, November 26, 2024

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഇത്തവണ സ്വതന്ത്രര്‍ ഇല്ല;എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും

Must read

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതമാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. ഇതോടെയാണ്, മുന്‍നിരനേതാക്കള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചത്. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം.പി, മൂന്ന് എം.എല്‍.എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നിലേക്കു ചുരുങ്ങിയ ലോക്സഭാംഗത്വം പ്രമുഖനേതാക്കളെ പടയ്ക്കിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

സി.പി.ഐയുടെ നാല് സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെയാണ് മുന്നണിയില്‍ സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ചത്. ഇതോടെ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.

സി.പി.എം. സ്ഥാനാര്‍ഥികള്‍:

ആറ്റിങ്ങല്‍-വി.ജോയ്, നിലവില്‍ വര്‍ക്കല എംഎല്‍എ പാര്‍ട്ടി ജില്ലാ സെക്രട്ടറി

കൊല്ലം- എം.മുകേഷ്, നിലവില്‍ കൊല്ലം എംഎല്‍എ

പത്തനംതിട്ട- തോമസ് ഐസക്. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്

ആലപ്പുഴ- എ.എം ആരിഫ്, നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക ലോക്സഭാംഗം

ഇടുക്കി- എം.പി ജോയ്‌സ് ജോര്‍ജ്, മുന്‍ എം.പി കൂടിയായ ജോയ്സിന് ഇത് തുടര്‍ച്ചയായ മൂന്നാം അങ്കം

എറണാകുളം- കെ.ജെ.ഷൈന്‍, പുതുമുഖം, കെഎസ്ടിഎ നേതാവും പറവൂര്‍ നഗരസഭാംഗവുമാണ്

ചാലക്കുടി- സി. രവീന്ദ്രനാഥ്. മുന്‍ മന്ത്രിയും മൂന്നു തവണ എംഎല്‍എയുമായിരുന്നു

പാലക്കാട്- എ.വിജയരാഘവന്‍. പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്

ആലത്തൂര്‍- കെ. രാധാകൃഷ്ണന്‍. നിലവില്‍ മന്ത്രിയും ചേലക്കര എംഎല്‍എയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്

പൊന്നാനി- കെ.എസ് ഹംസ, മുസ്ലിം ലീഗിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു

മലപ്പുറം- വി.വസീഫ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായ വസീഫിന് ഇത് കന്നിയങ്കം

കോഴിക്കോട്- എളമരം കരീം. നിലവില്‍ രാജ്യസഭാ എം.പിയാണ്. മുന്‍ മന്ത്രിയും സിഐടിയും സംസ്ഥാന സെക്രട്ടറിയുമാണ്

വടകര- കെ.കെ ശൈലജ. നിലവില്‍ മട്ടന്നൂര്‍ എം.എല്‍.എ. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്

കണ്ണൂര്‍- എം.വി ജയരാജന്‍. മുന്‍ എം.എല്‍.എ. നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്

കാസര്‍കോട്- എം.വി ബാലകൃഷ്ണന്‍. നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്. ലോക്സഭയിലേക്ക് കന്നിയങ്കം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

Popular this week