29.7 C
Kottayam
Saturday, June 13, 2026

‘സിദ്ദിഖ് മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നോ’; സിപിഐഎമ്മിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടെന്ന് പി ഗഗാറിന്‍, വയനാട്ടിൽ സി.പി.എമ്മിൻ്റെ പടുകൂറ്റൻ മാർച്ച്

Must read

ടി സിദ്ദിഖ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. സിപിഐഎമ്മിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിദ്ദിഖ് വരേണ്ടെന്നും മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നാല്‍ മതിയെന്നും ഗഗാറിന്‍ പറഞ്ഞു. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നതെന്നും ഇക്കാര്യം കോണ്‍ഗ്രസുകാര്‍ മനസിലാക്കണമെന്നും ഗഗാറിന്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലാണ് ഗഗാറിന്‍ ഇക്കാര്യം പറഞ്ഞത്.

പി ഗഗാറിന്‍ പറഞ്ഞത്: ”എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ടി സിദ്ദിഖ് പറഞ്ഞത്. അല്ലെങ്കില്‍ സിദ്ദിഖ് എന്ത് ഞൊട്ട കാണിക്കാനാണ്. കോഴിക്കോട് നിന്ന് സിദ്ദിഖ് ഇവിടെ വന്നിട്ട് എംഎല്‍എയായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പഠിപ്പിക്കാനാണോ നോക്കുന്നത്. ആരാണ് സിദ്ദിഖ് എന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൃത്യമായിട്ട് അറിയാം. മരുഭൂമിയിലെ കഥയെല്ലാം ഞങ്ങള്‍ക്ക് അറിയാം. ആ സിദ്ദിഖ് ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട. മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നോ. അതിനെ ഞങ്ങള്‍ പിന്തുണയ്ക്കും.

എംഎല്‍എയുടെ പണിയെടുക്കാനും ഇതുവരെ പഠിച്ചിട്ടില്ല. അതും ഞങ്ങള്‍ പഠിപ്പിച്ച് തരാം. ഒരു കൊല്ലം കഴിഞ്ഞിട്ടും ഒരു ചുക്കും ചെയ്തിട്ടില്ല. എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരുകയാണ്. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസുകാര്‍ മനസിലാക്കിയാല്‍ നല്ലത്.” സിപിഐഎം കൊടി നശിപ്പിക്കുന്നവര്‍ക്കെതിരെയും പി ഗഗാറിന്‍ രംഗത്തെത്തി.

- Advertisement -

- Advertisement -

സിപിഐഎം കൊടി കീറിയാല്‍ ആ കീറിയവനെ കീറാനും തങ്ങള്‍ക്ക് അറിയാമെന്ന് ഗഗാറിന്‍ പറഞ്ഞു. പി ഗഗാറിന്‍ പറഞ്ഞത്: ”കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങള്‍ ഞങ്ങളുടെ കൊടി കീറി. പകരം കീറാന്‍ അറിയാഞ്ഞിട്ടല്ല. കീറിയവനെ കീറാനും ഞങ്ങള്‍ക്ക് അറിയാം. പണ്ട് ലീഗും കുറെ കൊടി കീറല്‍ നടത്തിയതാണ്. പിന്നൊരു ദിവസം നോക്കുമ്പോള്‍ ലീഗിന്റെ കൊടിയുമില്ല, കൊടി മരവുമില്ല. അന്ന് നിര്‍ത്തിയതാണ് അവര്‍.

- Advertisement -

ഇത് കോണ്‍ഗ്രസിന്റെ പൊട്ടന്‍മാര്‍ക്ക് മനസിലായിട്ടില്ലെങ്കില്‍, നന്നാക്കി മനസിലാക്കി കൊടുക്കാനുള്ള കെല്‍പ്പുള്ള പ്രസ്ഥാനം വയനാട്ടിലുണ്ടെന്ന് ഇവിടത്തെ ഞൊട്ട കോണ്‍ഗ്രസുകാര്‍ക്ക് ശക്തമായ താക്കീതായി പറയുകയാണ്. ഇതില്‍ യാതൊരു സംശയവും വേണ്ട.”

”സെമി കേഡര്‍മാര്‍ വിമാനത്തില്‍ കയറി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പോയതാണ്. ഇപി ജയരാജന് 70 വയസ് കഴിഞ്ഞു. ഒറ്റ അടിയാണ്, രണ്ടെണ്ണമാണ് നിലത്ത്. ഇതാണ് സുധാകരാ നിന്റെ സെമികേഡര്‍. 70 വയസ് കഴിഞ്ഞ ഞങ്ങടെ കേന്ദ്രകമ്മിറ്റി അംഗം ഒന്ന് ആഞ്ഞടിച്ചപ്പോള്‍ നിലത്ത് വീണ കേഡറാണ് നിന്റെ കേഡറെന്ന് മനസിലാക്കിക്കോ.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week