29.4 C
Kottayam
Saturday, June 6, 2026

നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായി; സി.പി.എം വിലയിരുത്തല്‍

Must read

തിരുവനന്തപുരം: നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായെന്ന് സി.പി.ഐ.എം വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ടുവര്‍ധന ഉണ്ടായില്ലെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. ജമാഅത്തെ ഇസ്ലാമിക്കെതിരായ ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്നും റിപ്പോര്‍ട്ട്. രണ്ടു ദിവസമായി തിരുവനന്തപുരം എകെജി സെന്ററില്‍ നടക്കുന്ന യോഗം ഇന്ന് സമാപിക്കും.

സാമുദായിക വോട്ടുകള്‍ സംബന്ധിച്ച കണക്കുകളിലാണ് നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയിലെ ബിജെപി സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്ന കണ്ടെത്തല്‍. നായര്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിപ്പിക്കാനായില്ല. മുന്നോക്ക സംവരണവും ഗുണം ചെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈഴവ സമുദായാംഗങ്ങളും ബിജെപിയും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുന്നതിന് ബിഡിജെഎസ് സാന്നിധ്യം സഹായകരമായി. തൊടുപുഴ അടക്കം ഇടുക്കിയിലെ പല പ്രദേശങ്ങളിലേയും വോട്ടിംഗില്‍ ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നും സംസ്ഥാന സമിതി വിലയിരുത്തി. വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം തുടങ്ങി നിരവധി സ്വാധീന മേഖലകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി.

പന്തളം നഗരസഭയില്‍ ഇടതു മുന്നണിയിലെ പ്രശ്നങ്ങളാണ് തോല്‍വിക്ക് കാരണം. ഇത് ബിജെപിയുടെ മുന്നേറ്റത്തിന് സഹായകരമായി. എല്ലാക്കാലത്തും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്ന ക്രൈസ്തവ വിഭാഗങ്ങള്‍ പൊതുവില്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടും ഇതിന്റെ കാരണങ്ങളിലൊന്നാണ്. ബിജെപിക്കെതിരെ മുഖ്യമന്ത്രിയും സിപിഐഎമ്മും സ്വീകരിച്ച നിലപാട് മുസ്ലിം വിഭാഗത്തിലെ ഒരു വിഭാഗം വോട്ടുകളും ഉറപ്പാക്കിയെന്നും സംസ്ഥാന സമിതി വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week