KeralaNews

വ്യജവാര്‍ത്തയെന്ന് സി.പി.എം,മാധ്യമസ്വതന്ത്രത്തിനെതിരായ ആക്രമണമെന്ന് ഏഷ്യാനെറ്റ്,കൊമ്പുകോര്‍ക്കല്‍ വഴിത്തിരിവിലേക്ക്‌

കോഴിക്കോട് ഏഷ്യാനെറ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണ പരമ്പരയിലെ വ്യാജവാര്‍ത്താനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യോരോപണങ്ങള്‍ കൊഴുക്കുന്നത്.

ഏഷ്യാനെറ്റ് വാര്‍ത്ത വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി കണ്ടപ്പോഴും പലര്‍ക്കും കണ്‍ഫ്യുഷന്‍ ഉണ്ട്.രണ്ടും രണ്ടു സംഭവങ്ങളാണോയെന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ഉള്ള ഒരു ജീവനക്കാരിയുടെ മകളെ സ്റ്റുഡിയോയിലെ ഒരു ക്യാബിനില്‍ മുഖം തിരിച്ചു ഇരുത്തി നൗഫല്‍ എന്ന കണ്ണൂര്‍ ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്യുന്നതാണ് വിവാദമായ വിഷയം.ചാനല്‍വാര്‍ത്ത വലിയ സംഭവമായി മാറുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതോടെയാണ്‌പോലീസ് അതേപ്പറ്റി കേസെടുത്ത് അന്വേഷിച്ചത്. തുടര്‍ന്നാണ് അറിഞ്ഞത് ആ ഇന്റര്‍വ്യൂ ഫേക്ക് ആയിരുന്നു എന്ന്. ആ അന്വേഷണത്തില്‍ ആണ് അതില്‍ ഉപയോഗിച്ച ശബ്ദം വേറെ ഏതോ കേസില്‍ എടുത്ത ഇന്റര്‍വ്യൂവിന്റെ ആണെന്ന് വ്യക്തമായത്.

രണ്ട് തരത്തില്‍ ആണ് ചാനലിന് പണി കിട്ടിയതെന്ന് സി.പി.എം സൈബര്‍ പോരാളികള്‍ പറയുന്നു.ഒന്ന്.വ്യൂവേര്‍സിനെ കൂട്ടാന്‍ വേണ്ടി ഇര എന്ന പേരില്‍ ജീവനക്കാരിയുടെ മകളെ വച്ച് വ്യാജ ഇന്റര്‍വ്യൂ ചെയ്തു. രണ്ട്.മുന്‍പ് അറിഞ്ഞ മറ്റൊരു കേസില്‍ പോക്‌സോ തെളിവുകള്‍ ഉണ്ടായിട്ടും പോലീസിനെ അറിയിക്കാതെ മറച്ചു വച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരിയുടെ 14 വയസ്സുള്ള പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വ്യാജ വാര്‍ത്ത ചിത്രീകരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പി.വി.അന്‍വര്‍ എം.എല്‍.എ ചോദ്യം ചോദിച്ചതോടെയാണ് സംഭവം വിവാദത്തിലായത്.ചോദ്യത്തില്‍ ചാനലിന്റെ പേര് പറഞ്ഞില്ലെങ്കിലും പരമ്പരയുടെ പേര് ഏഷ്യാനെറ്റ് ന്യൂസിലേതായിരുന്നു.

ചോദ്യമിങ്ങനെ

മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ് എന്ന റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പര ശ്രദ്ധയില്‍പ്പെട്ടിരുന്നോ.? ഈ പരമ്പരയിലെ ഏതെങ്കിലും വാര്‍ത്തകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസില്‍ ഏതെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ,?

മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ 10.11.2022 തീയതി സംപ്രേഷണം ചെയ്തു ”നക്കോട്ടിക്ക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന റോവിംഗ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ഇന്റര്‍വ്യൂവില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയുടേതായി ചിത്രീകരിച്ചിരിക്കുന്ന അഭിമുഖം വ്യാജമായി ചിത്രീകരിച്ച താണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത ചമച്ച പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിന്മേല്‍ പോലീസ് അന്വേഷണം നടത്തി വരുന്നു.

എംഎല്‍എ അന്‍വര്‍

2022 നവംബര്‍ 10-ന് പരമ്പരയുടെ ഭാഗമായി സംപ്രേക്ഷണം ചെയ്തു വാര്‍ത്താ റിപ്പോര്‍ട്ടില്‍ യൂണിഫോം ധരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അവതാരകന്‍ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ സഹപാഠികള്‍ സെക്ഷ്വലി അബ്യൂസ് ചെയ്യാറുണ്ടെന്നും ”മോര്‍ മാന്‍ 10 ഗോസ് ആര്‍ ട്രാപ്പ്ഡ് ലൈക് ദിസ് ”എന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പറഞ്ഞത് പരിശോധിച്ചിട്ടുണ്ടോ;?മേല്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയോ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;?

മുഖ്യമന്ത്രി

പരിശോധിച്ചിട്ടുണ്ട്. മേല്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് ജില്ലയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രസ്തുത വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്‌കൂളിലെ കുട്ടികളെയും ഈ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്‌കൂള്‍ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാര്‍ത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ച കാര്യത്തില്‍ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്റെ പരാതി പ്രകാരം 28.07.2022-ല്‍ കണ്ണൂര്‍ ടൌണ്‍ പോലീസ് POSCO A പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ബഹു. പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് തൂവല്‍ ജസ്റ്റിസ് ബോര്‍ഡ് തലശ്ശേരി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

എംഎല്‍എ അന്‍വര്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ആയതിനാല്‍ സംഭവത്തില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണോ.. വ്യക്തമാക്കാമോ..? ഈ കാര്യത്തില്‍ രേഖ മൂലം പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിടുമോ വ്യക്തമാക്കാമോ.?

മുഖ്യമന്ത്രി

പ്രായപൂര്‍ത്തിയാകാത്ത വിദ്യര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ആയതിനാല്‍ സംഭവത്തില്‍ പോക്‌സോ ഉപ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണ്. നിലവില്‍ കുട്ടിയുടെ അച്ഛന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചത് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്.

എംഎല്‍എ അന്‍വര്‍

കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവു ലഭിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസില്‍ അറിയിക്കാതിരിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരം കുറ്റകരമാണോ; എങ്കില്‍ ഏത് വകുപ്പാണ് ഈ കാര്യത്തില്‍ ബാധകമാവുക എന്നും അറിയിക്കാമോ?

മുഖ്യമന്ത്രി

കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവ് ലഭിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെണ്‍കുട്ടി തന്നെ വെറ്റിപ്പെടുത്തിയാലും ഇക്കാര്യം പോലീസില്‍ അറിയിക്കാതിരിക്കുന്നത് പോക്‌സോ ആക്ട് സീന്‍ 21 1 19 പ്രകാരം കുറ്റകരമാണ്.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊച്ചിയിലെ എസ്.എഫ്.ഐ ഓഫീസില്‍ അതിക്രമിച്ചുകയറുകയും പ്രവര്‍ത്തനം തടസപ്പെടുത്തി ബാനര്‍ ഉയര്‍ത്തുകയും ചെയ്തത്.പോലീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നാലെ പോക്‌സോ കേസ് ഇരയുടെ അഛന്റെ വിശദീകരണവും സംപ്രേഷണം ചെയ്തു.

എന്നാല്‍ വിശദീകരണത്തില്‍ വ്യക്തതയില്ലെന്ന് സി.പി.എം ആരോപിയ്ക്കുന്നു. വിവാദ അഭിമുഖം പുറത്തുവരുന്നതിന് മുമ്പ് ഓഗസ്റ്റില്‍ ഏഷ്യാനെറ്റിലെ വനിതാ റിപ്പോര്‍ട്ടര്‍ പോക്‌സോ കേസില്‍ ഇരയായ ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയാക്കിയിരുന്നു.എന്നാല്‍ പരമ്പരയുടെ ഭാഗമായി ചെയ്ത വാര്‍ത്തയില്‍ ഈ അഭിമുഖത്തിന്റെ ശബ്ദം ഏഷ്യാനെറ്റ് ജീവനക്കാരിയുടെ മകളുടെ മുഖം മറച്ച ദൃശ്യത്തിനൊപ്പം എഡിറ്റ് ചെയ്ത് കയറ്റുകയായിരുന്നുവെന്നാണ് ആരോപണം.ഈ രണ്ട് ദൃശ്യങ്ങളും സി.പി.എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button