26.3 C
Kottayam
Saturday, November 23, 2024

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സി.പി.എമ്മിന്റെ ഫണ്ട് ശേഖരണം; സഹായാഭ്യര്‍ത്ഥനയുമായി കോടിയേരി

Must read

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ നാളെ മുതല്‍ 18 വരെ ഫണ്ട് ശേഖരണം നടത്താന്‍ സിപിഎം തീരുമാനം. കേരളം നേരിട്ട ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരും സഹായിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കരുതെന്ന് ആര്‍എസ്എസും ബിജെപിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരണം നടത്തുകയാണ്. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ പക്ഷപാതത്തോടുകൂടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരും പ്രതീക്ഷിക്കുന്നതല്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ പ്രബുദ്ധ കേരളം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ് 13 മുതല്‍ 18 വരെ ഫണ്ട് ശേഖരണം നടത്തുകയാണ്. എല്ലാ മനുഷ്യസ്നേഹികളും ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സഹകരിക്കണം.

സംസ്ഥാനം ശക്തമായ പ്രളയക്കെടുതിയില്‍ വീണ്ടും അകപ്പെട്ടിരിക്കുകയാണ്. നിരവധി മനുഷ്യജീവനും സ്വത്തുകളും നഷ്ടപ്പെട്ടുകഴിഞ്ഞു. ജീവനോപാധികള്‍ ഇല്ലാതായിത്തീര്‍ന്നവരുടെ എണ്ണവും ഏറെയാണ്. ഈ സാഹചര്യത്തില്‍ ഇവരെ സഹായിക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും, വര്‍ഗ്ഗബഹുജനസംഘടനാ അംഗങ്ങളും രംഗത്തിറങ്ങണം.

കനത്ത മഴയും മണ്ണിടിച്ചിലും അനവധി മനുഷ്യജീവനുകള്‍ അപഹരിച്ചുകഴിഞ്ഞു. 1624 ക്യാമ്പുകളിലായി 84,216 കുടുംബങ്ങള്‍ താമസിക്കുകയാണ്. മൊത്തം 2,86,714 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. 286 വീടുകള്‍ പൂര്‍ണ്ണമായും, 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 76 പേരാണ് ഇതുവരെ ഈ ദുരന്തത്തില്‍ മരണപ്പെട്ടത്. 58 പേരെ കാണാനുമില്ല.
ഈ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ എത്തപ്പെട്ട ജനങ്ങളെ സഹായിക്കാനും നാശനഷ്ടം നേരിട്ടവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള സാഹചര്യം ഒരുക്കേണ്ടത് നാടിനെ സ്‌നേഹിക്കുന്ന ഏവരുടെയും കടമയാണ്. അതുള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനാവണം.

കേരളം നേരിട്ട ഈ ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാനുള്ള പ്രവര്‍ത്തനം സിപിഐ എം സംഘടിപ്പിക്കുകയാണ്. ഈ സംരംഭം വിജയിപ്പിക്കാന്‍ കേരളം ഒറ്റമനസ്സോടെ സന്നദ്ധമാകണം.

അതോടൊപ്പം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടണം.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രളയബാധിത മേഖലകള്‍ മാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. പ്രളയം ഏറ്റവും തീവ്രമായി ബാധിച്ച കേരളത്തെ ബോധപൂര്‍വ്വം ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കരുതെന്ന് ആര്‍ എസ് എസും ബി ജെ പിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരണം നടത്തുകയാണ്. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ പക്ഷപാതത്തോടുകൂടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരും പ്രതീക്ഷിക്കുന്നതല്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ പ്രബുദ്ധ കേരളം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.