News

കൊലപാതകം സുരേന്ദ്രന്‍റെ സന്ദർശത്തിനു ശേഷമെന്നു സിപിഎം; മറുപടിയില്ലെന്നു സുരേന്ദ്രൻ

പാലക്കാട് : പാലക്കാട് കൊലപാതക സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ രൂക്ഷമായ ആരോപണവുമായി സിപിഎം രംഗത്ത്. പാലക്കാട്ട് ആദ്യകൊലപാതകം ഉണ്ടായത് സുരേന്ദ്രന്‍റെ പാലക്കാട് സന്ദർശനത്തിനു ശേഷമാണെന്ന ഗുരുതര ആരോപണമാണ് സിപിഎം ഉയർത്തിയിരിക്കുന്നത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവാണ് ബിജെപി അധ്യക്ഷനെതിരേ കടുത്ത ആരോപണം ഉയർത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറാണ് പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പാലക്കാട് വന്നിരുന്നു. ഇത് നേതൃത്വത്തിന്‍റെ പങ്കിലേക്കുള്ള സൂചനയാണെന്നും ബിജെപി നേതൃത്വമറിയാതെ ആക്രമണം ഉണ്ടാകില്ലെന്നുമാണ് സിപിഎം ആരോപിച്ചത്.

ബിജെപി അധ്യക്ഷന്‍റെ സന്ദർശനവും കൊലപാതകത്തിൽ നേതൃത്വത്തിന്‍റെ പങ്കിലും അന്വേഷണ വിധേയമാക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. കൊലയാളി സംഘം മുൻകൂട്ടി പ്ലാൻ ചെയ്തു ചില കേന്ദ്രങ്ങളിൽ തന്പടിക്കുന്നു. ആര്‍എസ്എസ്- എസ്ഡിപിഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകമുണ്ടായതെന്നും സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

എന്നാൽ, സിപിഎം ജില്ലാ സെക്രട്ടറിയുടെ വാക്കുകളെ തള്ളിക്കളഞ്ഞ സുരേന്ദ്രൻ, ആഭ്യന്തര വകുപ്പ് കൈയിലിരിക്കുന്നവരാണ് ഇങ്ങനെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയി ക്കുന്നതെന്നു പരിഹസിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ എല്ലാ ജില്ലകളും സന്ദ‍ര്‍ശിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെ. ആഭ്യന്തര വകുപ്പ് കൈയിലിരിക്കുന്ന സിപിഎമ്മുകാര്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾക്കു മറുപടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button