24 C
Kottayam
Thursday, June 4, 2026

യു.എ.പി.എ അറസ്റ്റ്,സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ

Must read

തിരുവനന്തപുരം:ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ആശയപ്രചാരണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍പ്രയോഗിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു.
യുഎപിഎ നിയമത്തിനെതിരെ ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്തിയതാണ്. പാര്‍ലമെന്റിനകത്തും പുറത്തും ഈ കരിനിയമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് സിപിഐ നടത്തിയിട്ടുള്ളത്.
വിചാരണ കൂടാതെ പ്രതികളെ തടങ്കലില്‍വെയ്ക്കുന്നതും കേസ് തെളിയിക്കാനുള്ള ബാധ്യത പ്രതികളുടെ മേല്‍ കെട്ടിവെയ്ക്കുന്നതുമായ നിരവധി കരിനിയമങ്ങള്‍ രാജ്യത്തുണ്ട്.
പലപ്പോഴും ഇവയ്ക്കെതിരെ ഉയര്‍ന്ന ജനരോഷം ചിലതെല്ലാം പിന്‍വലിക്കാനിടയാക്കി. അത്തരമൊരു കരിനിയമമാണ് യുഎപിഎ. കേരളത്തില്‍ ഈ നിയമം ഉപയോഗിക്കുന്നതിനെതിരെ പാര്‍ട്ടി നേരത്തെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ മാത്രമേ ഇത്തരം കേസുകള്‍ എടുക്കാവൂ എന്ന് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് തീരുമാനിച്ചിട്ടുള്ളതാണ്. അതിന് വിരുദ്ധമായാണ് കോഴിക്കോട് രണ്ട് ചെറുപ്പക്കാര്‍ക്ക് നേര്‍ക്ക് യുഎപിഎ ചുമത്തിയിട്ടുള്ളത്.
കേരളത്തിലെ ഹൈക്കോടതി തന്നെ പൊലീസിന്റെ ഇത്തരം ശ്രമങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ശ്യാംബാലക്യഷ്ണന്റെ കേസ് റദ്ദ് ചെയ്ത കേരള ഹൈക്കോടതിയുടെ വിധിന്യായവും രൂപേഷിന്റെ പേരില്‍ യുഎപിഎ ചുമത്തിയത് ഒഴിവാക്കാനുള്ള ഹൈക്കോടതി വിധിയും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.
പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിയന്ത്രിക്കുന്ന നടപടി എല്‍ ഡി എഫിന് ഭൂഷണമല്ലെന്ന് കാനം പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week