ദില്ലിയിലെ കോടതിയില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടി, 2 അഭിഭാഷകര്‍ക്ക് വെടിയേറ്റു,നിരവധി വാഹനങ്ങള്‍ കത്തിച്ചു
ന്യൂഡല്‍ഹി:പാര്‍ക്കിംഗ് പ്രശ്‌നത്തേച്ചൊല്ലി അഭിഭാഷകരും പോലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തിലും വെടിവെയ്പ്പിലും.തീസ് ഹസാരിസ് കോടതിവളപ്പിലായിരുന്നു ഏറ്റുമുട്ടല്‍.
കോടതിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ പോലീസ് വാഹനമിടിച്ചത് അഭിഭാഷകന്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.സംഘര്‍ഷം പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലേക്കും വ്യാപിച്ചു. ഹൈക്കോടതി പരിസരത്ത് ഒരു വാഹനം അഗ്‌നിക്കിരയായി.
പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസിന്റേതടക്കം നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയായത്. കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പോലീസ് അടച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.