ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ വിതരണം നിരീക്ഷിക്കുന്നതിന് മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. വാക്സിന്‍ വിതരണം ഉറപ്പുവരുത്തുന്നതിനും സ്വീകരിക്കുന്നവരെ നിരീക്ഷിക്കുന്നതിനുമായാണ് ആപ്പ്. കൊവിന്‍ ആപ്പ് എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഉടനെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
വാക്സിന്‍ ലഭ്യമാക്കുന്ന കമ്പനികളില്‍ നിന്ന് സ്റ്റോക്ക്, ലഭ്യത എന്നീ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാനുമാണ് കൊവിന്‍ ആപ്പ് ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
രണ്ടോ മുന്നോ അഴ്ചയ്കളിടവിട്ട് ഡോസുകള്‍ നല്‍കണമെന്നതിനാല്‍ ട്രാക്കിംഗ് സംവിധാനം ആവശ്യമായിവരുന്നതിനാലാണ് ആപ്പ് കൊണ്ടുവരുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിതരണത്തിനായി കേന്ദ്രം ആപ്പുമായി എത്തുന്നത്.
മുന്‍പ് വാക്സിനേഷന്‍ പദ്ധതികള്‍ക്കായി ഉപയോഗിച്ചിരുന്ന ഇ-വിന്‍ സംവിധാനത്തിന്റെ പുതുക്കിയ രൂപമായിരിക്കും കൊവിന്‍ ആപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.