കൊവിഡ് മരണം ഒരു ലക്ഷം കടന്നു,രോഗം ബാധിച്ചവര്‍ 16 ലക്ഷം

<p>വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭരണകൂടങ്ങളെപ്പോലും ഞെട്ടിച്ചാണ് മരണ സംഖ്യ വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് അമേരിക്കയില്‍ മരണത്തിനു കീഴടങ്ങിയത്.</p>

<p>ലഭ്യമാകുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1,02,566 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ലോകവ്യാപകമായി 16,95,711 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ ലോകത്താകമാനം 7,000ത്തോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.</p>

<p>ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ എണ്ണവും, മരണ നിരക്കും വന്‍തോതില്‍ വര്‍ധിക്കുന്നത്. ഫ്രാന്‍സിലും, ബ്രിട്ടനിലും യഥാക്രമം 987ഉം 980 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്.</p>

<p>അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 5,00,879 ആയി. 18,637പേരാണ് ഇവിടെ മരണമടഞ്ഞത്. സ്‌പെയിനില്‍ 1,58,273 പേര്‍ക്കും ഇറ്റലിയില്‍ 1,47,577പേര്‍ക്കും ഫ്രാന്‍സില്‍ 1,24,869 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജര്‍മനിയില്‍ 1,22,171 പേര്‍ക്കും ബ്രിട്ടനില്‍ 73,758 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സ്‌പെയിനില്‍ ആകെ 16,081 പേര്‍ക്ക് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ ആകെ 18,849 പേരും ഫ്രാന്‍സില്‍ 13,197 പേരുമാണ് മരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News