27.4 C
Kottayam
Thursday, June 4, 2026

കൊവിഡ് വാക്‌സിന്‍; മുന്നറിപ്പും നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ രംഗത്തെ വിദഗ്ധര്‍

Must read

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ 2021 ആദ്യ പകുതിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍പ് നാം സ്വീകരിച്ചിരിക്കുന്ന വാക്‌സിന്‍ പോലെ അത്ര സുഖകരമായിരിക്കില്ല കൊവിഡ് വാക്‌സിന്‍ അനുഭവമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത പലരിലും ചില പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധര്‍.

വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്ത ചിലരില്‍ അലര്‍ജി റിയാക്ഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ചിലര്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. കൊവിഡ് വാക്‌സിന്‍ എടുക്കുമ്പോള്‍ കണ്ടുവരുന്ന ചില പാര്‍ശ്വഫലങ്ങള്‍ പനി, തലവേദന, ക്ഷീണവും ഛര്‍ദിയും, പേശി വേദന എന്നിവയാണ്.

മോഡേണയുടെ വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്ക് പനിയും കുളിരുകോരലും അനുഭവപ്പെട്ടു. 102 ഡിഗ്രി വരെ പനി ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏതാനും മണഇക്കൂറുകള്‍ക്കകം തന്നെ പനി ശമിച്ചു. കുത്തിവയ്പ്പ് സ്വീകരിച്ച ചിലരില്‍ കുത്തിവയ്‌പ്പെടുത്ത ഭാഗത്ത്ചു വന്ന തടിപ്പും കാണപ്പെട്ടു.

മറ്റൊരു പാര്‍ശ്വഫലം തലവേദനയാണ്. വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിച്ച ചിലര്‍ക്ക് കടുത്ത തലവേദന അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലരില്‍ സ്‌ട്രെസ്, ക്ഷീണം, ഉറക്കംതൂങ്ങല്‍ എന്നിവയും കാണപ്പെട്ടു.

- Advertisement -

വാക്‌സിന്‍ വയറിനെ ബാധിക്കുന്ന ചിലരുണ്ട്. ഇത്തരക്കാര്‍ക്ക് കുത്തിവയ്പ്പ് ലഭിച്ച ശേഷം ക്ഷീണവും ഛര്‍ദിയുമുണ്ടാകും. മോഡേണയുടെ വാക്‌സിന്‍ ലഭിച്ച ചിലര്‍ക്ക് വയറുവേദനയും കാണപ്പെട്ടു. കുത്തിവയ്പ്പ് ലഭിച്ച ഭാഗത്ത് പേശിവേദനയുണ്ടാകുന്നത് സാധാരണമാണെന്നാണ് വിദഗ്ധര്‍ വലിയിരുത്തുന്നത്. ചുവന്ന് തടിക്കുക, ചൊറിച്ചില്‍, എന്നിവ അനുഭവപ്പെടും.

- Advertisement -

എല്ലാവര്‍ക്കും ഈ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടണമെന്നില്ല. മാത്രമല്ല വാക്‌സിന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും എല്ലാ പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല. നമ്മുടെ ശാരീരികാവസ്ഥയ്ക്കനുസരിച്ച് ലങ്കണങ്ങള്‍ മാറിയും മറിഞ്ഞും, ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെയും ഇരിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week