കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ ഇന്ന് അനുമതി നല്‍കാന്‍ സാധ്യത

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ഇന്ത്യയില്‍ ഇന്ന് അനുമതി നല്‍കാന്‍ സാധ്യത. വാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല, ആസ്ട്രസെനിക്ക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാകും അനുമതി ലഭിക്കുക. വാക്സിന് അടിയന്തരാനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

ഇതിനോടകം 50 മില്യണ്‍ ഡോസ് വാക്സിനുകളാണ് ഇന്ത്യയില് ഉദ്പാതിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചോടെ ഇത് 100 മില്യണായി വര്‍ധിപ്പിക്കുമെന്നും പൂനെവാലെ പറഞ്ഞിരുന്നു. ബുധനാഴ്ച ഓക്സ്ഫഡ് വാക്സിന് യുകെയില്‍ അനുമതി ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News