ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ZyCoV-D അടിയന്തിരമായി ഉപയോഗിക്കാനുള്ള അനുമതിക്കായി പ്രമുഖ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സൈഡസ് കാഡില കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. അടുത്താഴ്ച മുതല്‍ വാക്‌സിന്‍ വിപണിയിലെത്തിക്കാനും അടിയന്തിരമായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 12 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലും ZyCoV-D പരീക്ഷിച്ചിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ അടിയന്തരമായി ഉപയോ?ഗിക്കാനുള്ള അനുമതി തേടി അപേക്ഷ നല്‍കും. അനുമതി ലഭിച്ചാല്‍ ഡിഎന്‍എ പ്ലാസ്മിഡ് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്സിനായി ഇത് മാറും. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണഫലം തയാറാണെന്നും കമ്ബനി വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കാം.
ന്യൂക്ലിക് ആഡിസ് വാക്സിന്‍ ഗണത്തില്‍പ്പെടുന്നതാണ് സൈക്കോവ്- ഡി. വൈറസിന്റെ ഡിഎന്‍എ കണ്ടെത്തി ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ. മരുന്നിന്റെ പരീക്ഷണം കുട്ടികളില്‍ കമ്ബനി നടത്തിയിട്ടുണ്ട്. ഇതിന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചാല്‍ 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആദ്യ വാക്സിനായും ഇത് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും റഷ്യന്‍ നിര്‍മ്മിത സ്പുട്നിക്- അഞ്ചിനും മാത്രമാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്.