രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് നാലുലക്ഷത്തിനടുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് നാലുലക്ഷത്തിനടുത്ത്. ഇതുവരെ കൊവിഡ് വാക്സിന്‍ 3,81,305 പേര്‍ക്ക് കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഇന്നലെ 1,48,266 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

ഇതുവരെ 580 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ ഏഴുപേര്‍ ആശുപത്രിയിലാണ്. മൂന്നു കേസുകള്‍ ഡല്‍ഹിയിലും രണ്ടെണ്ണം കര്‍ണാടകയിലും ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി ഓരോ ആള്‍വീതവുമാണ് നിരീക്ഷണത്തിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News