FeaturedHome-bannerKeralaNews
കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു
തൃശൂർ:കോങ്ങാട്ട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു.കോവിഡ് ബാധിതനായി ഡിസംബർ 11-നാണ് എംഎൽഎ ആശുപത്രിയിലാകുന്നത്.
പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എംഎൽഎയെ വിധേയനാക്കുകയും ചെയ്തിരുന്നു
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം ഇന്നു രാവിലെ മുതൽ മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News