കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷവും പിന്നിട്ടു മുന്നേറുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. ആഗോളതലത്തില്‍ 40,12,769 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,76,215 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 13,85,124 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 13,21,785 ആയി. 78,615 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടു. 2,23,603 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം സ്‌പെയിന്‍- 2,60,117, ഇറ്റലി- 2,17,185, ബ്രിട്ടന്‍- 2,11,364, റഷ്യ- 1,87,859 ഫ്രാന്‍സ്- 176,079, ജര്‍മനി- 1,70,588, ബ്രസീല്‍- 1,46,894, തുര്‍ക്കി- 1,35,569, ഇറാന്‍- 1,04,691.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് സ്‌പെയിന്‍- 26,299, ഇറ്റലി- 30,201, ബ്രിട്ടന്‍- 31,241, റഷ്യ- 1,723, ഫ്രാന്‍സ്- 26,230, ജര്‍മനി- 7,510, ബ്രസീല്‍- 10,017, തുര്‍ക്കി- 3,689, ഇറാന്‍- 6,541.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News