കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടിയും പിന്നിട്ട് കുതിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടിയും പിന്നിട്ട് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 664,785 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 71,382,016 ആയി ഉയര്‍ന്നു.

16,00,094 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 12,026 ആണ്. 49,583,395 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയതെന്നാണ് കണക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

20,198,527 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 106,566 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, തുര്‍ക്കി, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ, ജര്‍മനി, മെക്‌സിക്കോ, പോളണ്ട്, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളത്. ഈ രാജ്യങ്ങളിലെല്ലാം കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനു മുകളിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News