27.6 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 180 പേര്‍ക്ക് കൂടി രോഗബാധ

Must read

കോട്ടയം: ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6605 ആയി. പുതിയതായി ലഭിച്ച 2884 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 180 എണ്ണം പോസിറ്റീവായി. 177 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്നു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

പുതിയതായി രോഗം ബാധിച്ചവരില്‍ 89 പുരുഷന്‍മാരും 76 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. രോഗികളില്‍ 60 വയസിനു മുകളിലുള്ള 24 പേരുണ്ട്. 197 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തായവരുടെ ആകെ എണ്ണം 11887 ആയി. ജില്ലയില്‍ ഇതുവരെ ആകെ 18517 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 17019 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -26
മീനച്ചില്‍, മാടപ്പള്ളി, ചങ്ങനാശേരി, കങ്ങഴ-8
വൈക്കം, ഈരാറ്റുപേട്ട -7
ഏറ്റുമാനൂര്‍, വെച്ചൂര്‍, തലയാഴം-6
ആര്‍പ്പൂക്കര, കടനാട്, കുറവിലങ്ങാട്, കുമരകം -5
കുറിച്ചി -4
വാഴപ്പള്ളി, വെള്ളാവൂര്‍, കൂട്ടിക്കല്‍, മുണ്ടക്കയം, കാണക്കാരി, തിരുവാര്‍പ്പ്, കടുത്തുരുത്തി, വാഴൂര്‍, കല്ലറ, മുളക്കുളം -3
ഭരണങ്ങാനം, പനച്ചിക്കാട്, വെള്ളൂര്‍, തിടനാട്, കിടങ്ങൂര്‍, കടപ്ലാമറ്റം, അതിരമ്പുഴ, വിജയപുരം -2
മണര്‍കാട്, ഉദയനാപുരം, അകലക്കുന്നം, പാലാ, മീനടം, മാഞ്ഞൂര്‍, മുത്തോലി, പാറത്തോട്, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, ഉഴവൂര്‍, പുതുപ്പള്ളി, മൂന്നിലവ്, രാമപുരം, മണിമല, തലപ്പലം, നെടുംകുന്നം, കരൂര്‍, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് -1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week