27.4 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്; 28 മരണങ്ങള്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍ പിള്ള (63), കരുവാറ്റ സ്വദേശി ബാലകൃഷ്ണന്‍ (69), കോട്ടയം മുല്ലശേരി സ്വദേശി ഗോപിനാഥന്‍ നായര്‍ (57), എറണാകുളം തേവര സ്വദേശിനി അമ്മിണി പുരുഷോത്തമന്‍ (63), പട്ടിമറ്റം സ്വദേശി കെ.എന്‍. ശശി (66), ഈസ്റ്റ് കൊച്ചി സ്വദേശി രാധാകൃഷ്ണന്‍ (72), വാരാപ്പുഴ സ്വദേശി തമ്പി (59), തൃശൂര്‍ മിനലൂര്‍ സ്വദേശി ഗോപാലന്‍ (62), ഇരിങ്ങാലക്കുട സ്വദേശി ശ്രീധരന്‍ (82), മുണ്ടൂര്‍ സ്വദേശിനി ബിന്ദു (48), മലപ്പുറം ചേലാക്കടവ് സ്വദേശി താമി (75), കളികാവ് സ്വദേശി മുഹമ്മദ് (70), വട്ടള്ളൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (80), കോഴിക്കോട് കാലാരിക്കല്‍ സ്വദേശി അബൂബക്കര്‍ (78) കണ്ണൂര്‍ ആന്തൂര്‍ സ്വദേശി സി.പി. അബ്ദു (59), ചേലാട് സ്വദേശി അബ്ദുള്‍ അസീസ് (85), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55), പഴയങ്ങാടി സ്വദേശിനി മറിയം (61), കതിരൂര്‍ സ്വദേശിനി നഫീസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1668 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 767, കോഴിക്കോട് 923, തൃശൂര്‍ 840, തിരുവനന്തപുരം 554, ആലപ്പുഴ 683, മലപ്പുറം 606, കൊല്ലം 565, കോട്ടയം 497, പാലക്കാട് 300, കണ്ണൂര്‍ 187, പത്തനംതിട്ട 121, വയനാട് 100, ഇടുക്കി 87, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട് 8, തൃശൂര്‍ 7, മലപ്പുറം 6, കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കാസര്‍ഗോഡ് 3, ആലപ്പുഴ 2, കൊല്ലം, ഇടുക്കി, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

- Advertisement -

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 761, കൊല്ലം 562, പത്തനംതിട്ട 196, ആലപ്പുഴ 549, കോട്ടയം 612, ഇടുക്കി 100, എറണാകുളം 1010, തൃശൂര്‍ 423, പാലക്കാട് 286, മലപ്പുറം 1343, കോഴിക്കോട് 649, വയനാട് 106, കണ്ണൂര്‍ 313, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

- Advertisement -

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,322 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,785 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,051 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 50,49,635 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week