FeaturedHealthKeralaNews

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗബാധിച്ചതില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 79 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേരും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേരും 13 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗം സ്ഥിരീകരച്ചവരുടെ പട്ടികയിലുണ്ട്. ഏഴു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഴു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് ചോമ്പാര സ്വദേശി പുരോഷോത്തമന്‍ (66), കോഴിക്കോട് സ്വദേശി ഫറൂഖ് പ്രഭാകരന്‍ (73), കോഴിക്കോട് കക്കട്ട് സ്വദേശി മരക്കാര്‍കുട്ടി (70), കൊല്ലം വെളിനെല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി യശോദ (59), കാസര്‍കോട് ഉടുമ്പുത്തല സ്വദേശി അസൈന ഹാജി (76), എറണാകുളം തൃക്കാക്കര സ്വദേശി ജോര്‍ജ് ദേവസി (83) എന്നിവരാണ മരണമടഞ്ഞത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 274,മലപ്പുറം 167, കാസര്‍കോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശൂര്‍ 86, കണ്ണൂര്‍ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30ൗ വയനാട് 14 എന്നിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker