Home-bannerNationalNews

രാജ്യത്ത് കൊവിഡ് കേസുകള്‍ 56,000 കടന്നു; 24 മണിക്കൂറിനിടെ 3,390 രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3390 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 103 പേരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1886 ആയി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56,000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 56342 ആയി ഉയര്‍ന്നു. 16539 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും രോഗബാധ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17974 ആയി. ഡല്‍ഹിയില്‍ ഇന്നലെ 448 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആഗ്രയില്‍ കൊവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ അടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. രാജസ്ഥാനില്‍ 23 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജസ്ഥാനിലെ രോഗികളുടെ എണ്ണം 3453 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker