രാജ്യത്ത് കൊവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്.

മഹാരാഷ്ട്രയില്‍ പുതിയ 250 മരണവും 10,259 പുതിയ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 4,295 രോഗികള്‍ തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,83,486 ലേക്ക് എത്തി.

രാജ്യത്ത് ഇതുവരെ 1,14,064 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 6,594,399 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 784,264 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News