ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; പൊലിഞ്ഞത് 5,608 ജീവനുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,98,370 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5,608 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 95,754 പേര്‍ രോഗമുക്തി നേടി. നിലവില്‍ 96,997 പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 7,722 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 201 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 70,013 ആയും മരണസംഖ്യ 2,362 ആയും ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2358 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 76 മരണവും റിപ്പോര്‍ട്ട് ചെയ്തു.തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 23,495 ആയി. മരണം 187.
ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 17,217 ആയി. മരണം 1,063.രാജസ്ഥാനില്‍ 9,100 പേര്‍ക്ക് രോഗംബാധിച്ചതില്‍ 199 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 8,361. മരണം 222. മധ്യപ്രദേശില്‍ ഇതുവരെ 8,283 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 358.