നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു; വരന്‍ കോട്ടയം സ്വദേശി
കോട്ടയം: ചലച്ചിത്ര താരം മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞു. വരന്റെ വീട്ടിലായിരുന്നു ചടങ്ങ്. സെപ്റ്റംബറിലാണ് വിവാഹം.
പാലാ ഏഴാച്ചേരി സ്വദേശി ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. പാലാ അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു. ആദ്യം അല്‍ഫോന്‍സാമ്മ ടെലിഫിലിമിലും തുടര്‍ന്ന് ടെലിവിഷന്‍ സീരിയലിലൂടെയാണ് മിയ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് സിനിമയിലെത്തി.
രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്‌മോള്‍ ഫാമിലിയാണ് ആദ്യ ചിത്രം. ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് നായിക നിരയിലേക്കുയര്‍ന്നത്. അമരകാവ്യം എന്ന സിനിമയിലൂടെ തമിഴിലുമെത്തിയ മിയ ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ടിഎന്‍എസ്ഫ്എ. അവാര്‍ഡും നേടി. 2015ലെ മംഗളം യൂത്ത് ഐക്കണ്‍ ഫിലിം അവാര്‍ഡും മിയ നേടിയിരുന്നു. പുതിയൊരു തമിഴ് പടം ഉടന്‍ റിലീസ് ചെയ്യാനുണ്ട്. ഇപ്പോള്‍ പാലായ്ക്കടുത്ത് പ്രവിത്താനത്താണ് താമസം.