ആശങ്ക വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 83,341 പേര്‍ക്ക് കൊവിഡ്, 1,096 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. 24 മണിക്കൂറിനിടെ 83,341 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,096 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 39,36,747 ആയി. മരണ സംഖ്യ 68,472 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,31,124 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 30,37,152 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News