പത്തനംതിട്ട: പബ്ജി നിരോധനത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ഒരുകൂട്ടം യുവാക്കള്‍. പത്തനംതിട്ട വായ്പുരിലാണ് സംഭവം. ഒരു കൂട്ടം പബ്ജി സ്‌നേഹികളായ യുവാക്കളാണ് പ്രതിഷേധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങള്‍ക്കുയിരാണേ, ലോകം മുഴുവന്‍ പബ്ജി കളിക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം എന്തിന് നിരോധനം എന്നീ മുദ്രാവാക്യങ്ങളും വിളിച്ചാണ് യുവാക്കള്‍ എത്തിയത്.
ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്തതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെയുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. കേന്ദ്ര ഐടി വകുപ്പിന്റേതാണ് തീരുമാനം. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News