24 മണിക്കൂറിനിടെ 67,151 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,151 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു.

നിലവില്‍ രാജ്യത്ത് 32,34,475 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചത്. ഇതില്‍ 7,07,267 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 24,67,759 പേരാണ് കൊവിഡ് മുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,059 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. 59,449 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News