News
കുറയാതെ കൊവിഡ്; ഇന്നലെ 41,649 പേര്‍ക്ക് രോഗബാധ, 593 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 41,649 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 593 പേര് കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്.
ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,13,993 ആയി. ഇന്നലെ 37,291 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,07,81,263 ആയി.
ഇന്നലെ 593 പേര് കൂടി മരിച്ചതോടെ, ആകെ മരണം 4,23,810 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 46,15,18,479 പേര്‍ക്ക് വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News