രാജ്യത്ത് 60,753 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തിന് വീണ്ടും ആശ്വാസദിനം. തുടര്‍ച്ചയായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 60,753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേര് മരിച്ചു. 97,743 പേരാണ് 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്.
ഇതോടെ ആകെ ആക്ടീവ് കേസുകള്‍ 7.6 ലക്ഷത്തിലേക്ക് താഴ്ന്നു. ആകെ മരണസംഖ്യ 3.85 ലക്ഷമായി. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. കേരളത്തില്‍ ഇന്നലെ 11,361 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, വാക്സിനേഷന് നടപ്പാക്കുന്നത് ഹോസ്പിറ്റലൈസേഷന് കുറയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിനേഷന് ഊര്‍ജിതമായി നടപ്പാക്കിയതോടെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ 75 മുതല്‍ 80 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.