കൊല്ലത്ത് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കൊല്ലം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ഇതിനിടെ ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് തലയിടിച്ച് വീണ് പരുക്കേറ്റു യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്‌കൂളിന് സമീപമാണ് സംഭവം. സ്‌കൂളില്‍ നിന്ന് മകള്‍ക്കുള്ള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍ നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്.

കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചിതറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News