രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ മൂന്നു ലക്ഷത്തില്‍ താഴെ രോഗികള്‍, നാലു ലക്ഷത്തിനടുത്ത് രോഗമുക്തര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,49,65,463 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 4,106 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,74,390 ആയി ഉയര്‍ന്നു. 3,78,741 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 35,16,997 പേരാണ്. രാജ്യത്ത് ഇതുവരെ 2,11,74,076 പേര്‍ രോഗമുക്തരായി. ഇതുവരെ 18,29,26,460 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 34,389പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 59,318 പേരാണ് രോഗമുക്തരായത്. 974 പേര്‍ മരിച്ചു. 53,78,452 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ കോവിഡ് സ്ഥരീകരിച്ചത്. ഇതില്‍ 48, 26371 പേര്‍ രോഗമുക്തരായി. 81,486 പേര്‍ മരിച്ചു. 4,68,109 പേര്‍ ചികിത്സയിലാണ്.

കര്‍ണാടകയില്‍ 31, 531 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 36,475 പേരാണ് രോഗമുക്തരായത്. 403 പേര്‍ മരിച്ചു. 15,81,457 പേര്‍ രോഗമുക്തരായി. 21,837 പേര്‍ മരിച്ചു.6,00,147 പേര്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News