ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗികള്‍. ഇന്നലെ 3,43,144 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 4,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,62,317 ആയി ഉയര്‍ന്നു. പുതുതായി 3,44,776 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,00,79,599 ആയി ഉയര്‍ന്നു. നിലവില്‍ 37,04,893 പേരാണ് ചികിത്സയില്‍ വരുന്നത്.
നിലവില്‍ 17,92,98,584 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 42,585പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 54,535പേരാണ് പുതുതായി രോഗമുക്തരായത്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ലോക രാജ്യങ്ങളുടെ സഹായം തുടരുകയാണ്. വെന്റിലേറ്ററുകള്‍, റെംഡിസിവര്‍ മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയടക്കം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും.
223 വെന്റിലേറ്ററുകളും 55,000 കുപ്പി റെംഡെസിവര്‍ മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമാണ് എത്തുക. ജര്‍മനി, പോര്‍ച്ചുഗല്‍, നെതര്‍ലന്റ് എന്നീ രാജ്യങ്ങളാണ് സഹായമെത്തിക്കുന്നത്. ഖസാക്കിസ്ഥാനില്‍ നിന്ന് 5.6 മില്ല്യണ്‍ മാസ്‌കുകള്‍ ഇന്ന് ഇന്ത്യയിലെത്തി കഴിഞ്ഞു. അമേരിക്ക, റഷ്യ, ബ്രിട്ടണ്‍ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് മഹാമാരിക്കാലത്ത് സഹായമെത്തിക്കുന്നത്.