പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 രോഗികള്‍, കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 14,35,453 ആയി.

ഇന്നലെ മാത്രം 708 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 32,771 ആയി ഉയര്‍ന്നു. രാജ്യത്ത് 4,85,114 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഇന്നലെ 5,15,472 സാംപിളുകളാണ് ടെസ്റ്റ് ചെയ്തതെന്ന് ഐസിഎംആര്‍ അറിയിച്ചു. ജൂലൈ 26 വരെ 1,68,06,803 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News