24.9 C
Kottayam
Friday, June 5, 2026

കോട്ടയത്ത് മൂന്നുപേര്‍ക്കു കൂടി കൊവിഡ്,രണ്ടു വയസുകാരന്‍ രോഗമുക്തനായി

Must read

കോട്ടയം: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഒരാള്‍ക്കും മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം ബാധിച്ചത്. മൂവരും കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.

മൂന്നു പേര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥീരീകരിച്ച് അമ്മയ്‌ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസുള്ള കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായി. നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിദശാദംശങ്ങള്‍

1. മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ മാങ്ങാനം സ്വദേശിനി(83). കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഭര്‍ത്താവിന്റെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് വീട്ടിലെത്തി ക്വാറന്റയിനില്‍ തുടരുന്നു. മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ഇവര്‍ ദുബായില്‍ പോയത്.

- Advertisement -

2. ഇതേ വിമാനത്തില്‍ വന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി(42). ഈ വിമാനത്തില്‍ വന്ന പത്തനംതിട്ട സ്വദേശിക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചിരുന്നു.

- Advertisement -

3. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ നീണ്ടൂര്‍ സ്വദേശി(31). ഇതേ വിമാനത്തിലെത്തിയ ഉഴവൂര്‍ സ്വദേശിനിയായ യുവതി രോഗം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week