പാലക്കാട്: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് വന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശി(64)ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 21 പേരായി.ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തി ചെന്നൈയില്‍ നിന്നും മെയ് 17നാണ് ജില്ലയില്‍ എത്തിയത്. നാട്ടിലെത്തിയശേഷം മുതുതല പഞ്ചായത്തിലെ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈനില്‍ കഴിഞ്ഞു വരികെ രോഗലക്ഷണങ്ങള്‍ കാണപ്പെട്ടതിനാല്‍ മെയ് 19ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 20ന് സ്രവം പരിശോധനയ്ക്കയച്ചു. തുടര്‍ന്ന് ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News