എറണാകുളം:ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡൊമി സിലി കെയർ സെൻ്ററോ എഫ്എൽടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് അവലോകന യോഗത്തിലാണ് കളക്ടറുടെ നിർദേശം. ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിനോടകം തന്നെ ഡിസിസികളും എഫ് എൽടിസികളും ആരംഭിച്ചിട്ടുണ്ട്. ഇനിയും ആരംഭിച്ചിട്ടില്ലാത്തവർ മൂന്ന് ദിവസത്തിനകം കോവിഡ് ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കണം.
ബിപിസിഎല്ലിൻ്റെ നേതൃത്വത്തിൽ റിഫൈനറി സ്കൂളിൽ തയാറാക്കുന്ന 500 ഓക്സിജൻ ബെഡുകൾക്കു പുറമേ 1000 ഓക്സിജൻ ബെഡുകൾ കൂടി സജ്ജമാക്കും. അഡ്ലക്സിൽ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്സുമാരെയും ഇരുന്നൂറ് ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ പഠിച്ച് നാട്ടിലുള്ളവർ, ഇൻ്റേൺസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ സേവനവും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടർമാരെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്.
രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൂനമ്മാവിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളുടെ കേന്ദ്രം എഫ്എൽടിസിയാക്കി മാറ്റും. വടവുകോട് – പുത്തൻകുരിശ് പഞ്ചായത്ത്, ചെങ്ങമനാട്, പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ ആരംഭിക്കുന്ന സി എഫ് എൽടിസികൾക്ക് യോഗം അനുമതി നൽകി.
തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലുകൾക്കായി എഫ്എൽടിസി ആരംഭിക്കുന്നതിന് കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തൊഴിലുടമകളും ഒരു കെട്ടിടം നൽകും.
കൊച്ചി കോർപ്പറേഷനിൽ ആകെ എട്ട് മൊബൈൽ ആംബുലൻസ് ക്ലിനിക്കുകളാണ് ആരംഭിക്കുന്നത്. ഇതിൽ രണ്ടെണ്ണം പ്രവർത്തനമാരംഭിച്ചു. അടുത്ത ആംബുലൻസ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. കൊച്ചി സാമുദ്രികയിൽ 100 ഓക്സിജൻ ബെഡുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ജയിലുകളിൽ രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രത്യേക ബ്ലോക്കുകൾ എഫ് എൽടിസികളാക്കി മാറ്റും. ഇതു വഴി ജയിൽ വളപ്പിൽ തന്നെ കോവിഡ് രോഗികളെ ചികിത്സിക്കാനാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വരികയാണ്. താലൂക്ക് ആശുപത്രികളിൽ നിന്ന് രോഗം കുറവാകുന്ന രോഗികളെ ഡിസിസികളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി ഫോർട്ടുകൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാൾ, തൃപ്പൂണിത്തുറ ഒഇഎൻ തുടങ്ങിയ കേന്ദ്രങ്ങൾ സജ്ജമാണ്. സർക്കാർ നിർദേശ പ്രകാരം പനി ക്ലിനിക്കുകൾ കോവിഡ് ആശുപത്രിയായി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു.
ആലുവയിലെ അൻവർ എന്ന സ്വകാര്യ ആശുപത്രി കോവിഡ് ചികിത്സയ്ക്ക് അധിക നിരക്ക് ഈടാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിഎംഒ യോട് കളക്ടർ നിർദേശിച്ചു.
കിടക്കകൾ, ഓക്സിജൻ ലഭ്യത, വാക്സിനേഷൻ എന്നിവ വർധിപ്പിക്കാൻ തീരുമാനം
കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി കിടക്കകൾ, ഓക്സിജൻ ലഭ്യത, വാക്സിനേഷൻ എന്നിവ വർധിപ്പിക്കാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ബി.പി.സി.എൽ കാമ്പസിൽ 1000 ഓക്സിജൻ കിടക്കകൾ കൂടി അധികമായി തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ജില്ലാ കളക്ടർ എസ്. സുഹാസ് ജനപ്രതിനിധികൾക്കൊപ്പം നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചു. 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ചാണ് 1000 കിടക്കകൾ തയ്യാറാക്കുക. റിഫൈനറിയിൽ ഇപ്പോൾ തയ്യറാക്കിയ 500 കിടക്കകളുള്ള ആശുപത്രിക്ക് പുറമേയാണ് പുതിയ സംവിധാനം. ഓക്സിജൻ ലഭ്യതയുടെ അനുകൂല ഘടകം കൂടി മുൻ നിർത്തിയാണ് ഈ ദൗത്യം ആരംഭിച്ചിട്ടുള്ളത്.
ഒഴിവുള്ളത് 1715 കിടക്കകൾ
കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1715 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3625 കിടക്കകളിൽ 1909 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി ജില്ലയിൽ 248 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 23 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 892 കിടക്കൾ ഒഴിവുണ്ട്.
ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 31 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 906 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 379 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 527 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.
ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 590 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 485 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 105 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 13 സർക്കാർ ആശുപത്രികളിലായി 988 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 797 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 191 കിടക്കകളും ലഭ്യമാണ്.
ജില്ലയിൽ ഇന്ന് 4767 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4668
•ഉറവിടമറിയാത്തവർ- 79
• ആരോഗ്യ പ്രവർത്തകർ – 10
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 185
• തൃപ്പൂണിത്തുറ – 128
• കടുങ്ങല്ലൂർ – 103
• ആലങ്ങാട് – 100
• പള്ളിപ്പുറം – 84
• പായിപ്ര – 82
• ഉദയംപേരൂർ – 81
• എളംകുന്നപ്പുഴ – 79
• ചെങ്ങമനാട് – 78
• കൂത്താട്ടുകുളം – 76
• കീഴ്മാട് – 74
• കുമ്പളം – 73
• പള്ളുരുത്തി – 73
• കുമ്പളങ്ങി – 69
• ഞാറക്കൽ – 69
• ആലുവ – 65
• കിഴക്കമ്പലം – 61
• കലൂർ – 60
• കോതമംഗലം – 60
• പിറവം – 60
• മുളന്തുരുത്തി – 59
• കളമശ്ശേരി – 58
• ചേരാനല്ലൂർ – 58
• മൂവാറ്റുപുഴ – 57
• ചേന്ദമംഗലം – 56
• വാഴക്കുളം – 54
• വെങ്ങോല – 54
• ചൂർണ്ണിക്കര – 53
• ശ്രീമൂലനഗരം – 51
• എറണാകുളം സൗത്ത് – 50
• ഏലൂർ – 50
• ഫോർട്ട് കൊച്ചി – 49
• ആയവന – 48
• കുന്നത്തുനാട് – 48
• നോർത്തുപറവൂർ – 48
• നെടുമ്പാശ്ശേരി – 47
• പെരുമ്പാവൂർ – 47
• മട്ടാഞ്ചേരി – 47
• കുന്നുകര – 46
• മരട് – 46
• കടവന്ത്ര – 45
• നായരമ്പലം – 45
• ഏഴിക്കര – 44
• പല്ലാരിമംഗലം – 44
• മൂക്കന്നൂർ – 44
• അങ്കമാലി – 42
• പാറക്കടവ് – 42
• വൈറ്റില – 41
• എളമക്കര – 39
• കുട്ടമ്പുഴ – 39
• വരാപ്പുഴ – 39
• കോട്ടപ്പടി – 38
• പാലാരിവട്ടം – 37
• വടക്കേക്കര – 36
• വടുതല – 36
• വെണ്ണല – 36
• ഇടപ്പള്ളി – 35
• ചോറ്റാനിക്കര – 35
• നെല്ലിക്കുഴി – 35
• വാളകം – 35
• ഒക്കൽ – 34
• കോട്ടുവള്ളി – 34
• ആവോലി – 33
• കവളങ്ങാട് – 33
• തേവര – 31
• മഞ്ഞപ്ര – 31
• കരുമാലൂർ – 29
• പാലക്കുഴ – 29
• കാലടി – 28
• പാമ്പാകുട – 28
• പൂതൃക്ക – 28
• എടത്തല – 27
• എറണാകുളം നോർത്ത് – 26
• കൂവപ്പടി – 26
• ചിറ്റാറ്റുകര – 26
• പച്ചാളം – 26
• പുത്തൻവേലിക്കര – 26
• എടക്കാട്ടുവയൽ – 25
• കടമക്കുടി – 25
• മലയാറ്റൂർ നീലീശ്വരം – 25
• അയ്യമ്പുഴ – 23
• തോപ്പുംപടി – 23
• മഴുവന്നൂർ – 23
• കുഴിപ്പള്ളി – 22
• തുറവൂർ – 22
• മാറാടി – 22
• മുളവുകാട് – 22
• അശമന്നൂർ – 21
• ഇലഞ്ഞി – 21
• കാഞ്ഞൂർ – 21
• ചെല്ലാനം – 21
• തിരുമാറാടി – 21
• പൈങ്ങോട്ടൂർ – 21
• വാരപ്പെട്ടി – 21
• തമ്മനം – 20
• ഇടക്കൊച്ചി – 19
• രായമംഗലം – 19
• പോണേക്കര – 18
• ഐക്കാരനാട് – 17
• വടവുകോട് – 17
• ആമ്പല്ലൂർ – 15
• പനമ്പള്ളി നഗർ – 15
• പിണ്ടിമന – 15
• എടവനക്കാട് – 13
• തിരുവാണിയൂർ – 13
• ആരക്കുഴ – 12
• കറുകുറ്റി – 12
• കല്ലൂർക്കാട് – 11
• കീരംപാറ – 11
• പെരുമ്പടപ്പ് – 11
• വേങ്ങൂർ – 10
• ഐ എൻ എച്ച് എസ് – 18
• സി .ഐ .എസ് .എഫ് . – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 27
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
മുണ്ടംവേലി,മഞ്ഞള്ളൂർ,അയ്യപ്പൻകാവ്,മണീട്,മുടക്കുഴ,പോത്താനിക്കാട്,രാമമംഗലം,പൂണിത്തുറ,എളംകുളം,ചളിക്കവട്ടം.
• ഇന്ന് 3393 പേർ രോഗ മുക്തി നേടി.
• ഇന്ന് 5356 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6081 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 94169 ആണ്.
• ഇന്ന് 912 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 233 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
62443 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 189
• പി വി എസ് – 77
• ജി എച്ച് മൂവാറ്റുപുഴ- 37
. ജി എച്ച് എറണാകുളം-
44
• ഡി എച്ച് ആലുവ- 79
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 38
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 50
. പറവൂർ താലൂക്ക് ആശുപത്രി – 37
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 64
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 40
കോതമംഗലം താലൂക്ക് ആശുപത്രി – 20
കരുവേലിപ്പടി താലൂക്ക് ആശുപത്രി – 11
• സഞ്ജീവനി – 111
• സ്വകാര്യ ആശുപത്രികൾ – 2653
• എഫ് എൽ റ്റി സികൾ – 410
• എസ് എൽ റ്റി സി കൾ-
485
ഡോമിസിലറി കെയർ സെൻ്റെർ- 248
• വീടുകൾ- 57850
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 67210 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16723 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.