റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടി. മാര്‍ച്ച് 31ന് വിലക്ക് അവസാനിപ്പിക്കും എന്നായിരുന്നു ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അത് മെയ് 17 വരെ നീട്ടിയതായി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.
മെയ് 17 പുലര്‍ച്ചെ ഒന്ന് മുതല്‍ അന്താരാഷ്ട്ര സര്‍വിസ് പുനരാരംഭിക്കും. രാജ്യത്ത് ആരംഭിച്ച വാക്സിനേഷന് കാമ്ബയിനിലേക്ക് വിദേശത്തുനിന്ന് വാക്സിന് എത്താന്‍ കാലതാമസം ഉണ്ടാകുന്നതാണ് യാത്രാവിലക്ക് നീട്ടാന്‍ കാരണം. അമേരിക്കന്‍ കമ്ബനിയായ ഫൈസറിെന്റ വാക്സിനാണ് ആദ്യം സൗദിയിലെത്തിയത്. ഇപ്പോൾ ഇന്ത്യയില്‍ നിന്ന് 30 ലക്ഷം ഡോസുകള്‍ എത്തിക്കാനുള്ള കരാറായിരിക്കുകയാണ് സൗദി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News