ദുബായില്‍ കോവിഡ് പരിശോധനാനിരക്ക് കുത്തനെ കുറച്ചു

ദുബായ്: ദുബായിയില്‍ കോവിഡ് പരിശോധനാ നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചു. പി.സി.ആര്‍ പരിശോധനയുടെ നിരക്കാണ് 250 ദിര്‍ഹമാക്കി കുറച്ചതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു.ദുബായിയില്‍ ഇതുവരെ 370 ദിര്‍ഹമായിരുന്നു ഒരുതവണ പരിശോധന നടത്തുന്നതിന് ആവശ്യമായിരുന്നത്. ആരോഗ്യ പരിശോധന നടത്താന്‍ കൂടുതല്‍ പേരെ തയ്യാറാക്കുന്നതിനാണ് നിരക്ക് കുറച്ചതെന്നും ഡി.എച്ച്.എ അറിയിച്ചു.
ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് ഡി.എച്ച്.എ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ അബുദാബിയിലും പി.സി.ആര്‍ പരിശോധനാ നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News