വിദേശ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ജോലി സാധ്യത നഴ്‌സുമാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതായി അഡ്വാന്‍സ്ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ് എന്ന നൈപുണ്യ വികസന കോഴ്‌സ് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും , തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെകും ഒത്തുചേര്‍ന്നുള്ള പദ്ധതിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ കൈകോര്‍ത്തു കൊണ്ട് വിദ്യാഭ്യാസ യോഗ്യത നേടിയ നഴ്‌സുമാര്‍ക്ക് വിദേശത്തെ സ്‌ക്രീനിംഗ് പരീക്ഷകള്‍ പാസാകുന്നതിനും, അവിടെ ജോലി കിട്ടുന്നപക്ഷം മെച്ചപ്പെട്ട രീതിയില്‍ ജോലി ചെയ്യുന്നതിനും സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലന കോഴ്‌സാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ആസിപിന്‍ കോഴ്‌സ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News