25.2 C
Kottayam
Tuesday, May 21, 2024

മുബൈയില്‍ കൊവിഡ് പടരുന്നു; മൂന്നു ഡോക്ടര്‍മാര്‍ക്കും 26 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു

Must read

മുംബൈ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടിയില്‍ കൊവിഡ്-19 പടരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരില്‍ ഏറെയും മലയാളികളാണ്. ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത്ര വലിയ രോഗവ്യാപനം ഇത് ആദ്യമാണ്.

<p>രോഗം കണ്ടെത്തിയ എല്ലാവരെയും ആശുപത്രിയില്‍ ക്വാറന്റൈയിന്‍ ചെയ്തു. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരും ഐസൊലേഷനിലാണ്. മഹാരാഷ്ട്രയിലെ ധാരാവിയിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്.</p>

<p>ഏഷ്യയിലെ തന്നെ വലിയ ചേരിയായ ഇവിടെ ആറ് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 24 മണിക്കൂറിനിടെ 113 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.</p>

<p>ഇതോടെ രോഗബാധിതരുടെ എണ്ണം 748 ആയി. ഞായറാഴ്ച മാത്രം മഹാരാഷ്ട്രയില്‍ മരിച്ചത് 13 പേരാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി ഉയര്‍ന്നു. 647 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week