30 C
Kottayam
Friday, May 17, 2024

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഈ ആഴ്ചമുതല്‍; ആദ്യം ലഭിക്കുക എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളില്‍പ്പെടുന്ന മുന്‍ഗണനാ കുടുംബങ്ങള്‍ക്ക്

Must read

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഈ ആഴ്ച മുതല്‍ തുടങ്ങുമെന്ന് സപ്ലൈകോ അറിയിച്ചു. സപ്ലൈകോയുടെ 56 ഡിപ്പോകളില്‍ ഭക്ഷ്യധാന്യ പായ്ക്കിങ് നടക്കുകയാണ്.

<p>ആദ്യം എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളില്‍പ്പെടുന്ന മുന്‍ഗണനാ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. പിന്നീട് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. കിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള സൗകര്യം സിവില്‍ സപ്ലൈസ് വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.</p>

<p>സംസ്ഥാനത്ത് വിതരണം തുടങ്ങി അഞ്ചുദിവസത്തിനകം 75 ശഥമാനം കാര്‍ഡുടമകള്‍ സൗജന്യ റേഷന്‍ വാങ്ങി. അവധി ദിനമായ ഞായറാഴ്ച 10,06,659 കാര്‍ഡുകാര്‍ റേഷന്‍ വാങ്ങി. 20 വരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ അരി വിതരണം ചെയ്യുക.</p>

<p>20 ന് ശേഷം മുന്‍ഗണനാവിഭാഗങ്ങള്‍ക്കുള്ള സൗജന്യ അരി വിതരണം ചെയ്യും. കേന്ദ്രത്തില്‍ നിന്ന് അധികം ലഭിക്കുന്ന അരിയാണ് വിതരണം ചെയ്യുക. ഈ വിഹിതം മെയ്, ജൂണ്‍ മാസങ്ങളിലും റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week