28.1 C
Kottayam
Sunday, June 7, 2026

കൊവിഡ് രോഗപ്രതിരോധ ശേഷി കണ്ടെത്താൻ കേരളത്തിൽ സെറോ സർവ്വേ, ഉത്തരവ് പുറത്ത്

Must read

തിരുവനന്തപുരം: കൊവിഡ് ബാധ, വാക്സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താൻ കേരളത്തിൽ സെറോ സർവ്വേ നടത്തും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതാദ്യമായാണ് കേരളം സെറോ സർവേ സ്വന്തം നിലയ്ക്ക് നടത്തുന്നത്. ഐസിഎംആർ നടത്തിയ സെറോ സർവേയിൽ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ച് പഠനം നടത്തും. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 – 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലാണ് പഠനം നടത്തുക.

സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.പ്രതിദിനം രോഗികളുടെ എണ്ണം ഉയരുകയാണ്. അതുകൊണ്ട് തന്നെ ജാഗ്രത ഉണ്ടാകണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ 50 ശതമാനത്തിലധികം പേർ രോഗികൾ അല്ലെന്നും മന്ത്രി വ്യക്തമാക്കി.

വീടിനുള്ളിലും പുറത്തും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. ബന്ധുവീടുകളിലെ സന്ദർശനം പരമാവധി ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ കുഞ്ഞുങ്ങളെ ഒഴിവാക്കണം. ഇന്ന് ഒരു ലക്ഷത്തി എഴുപതിനായിരത്തിൽ അധികം ടെസ്റ്റുകൾ നടത്തിയെന്നും ,കേരളത്തിൽ പരമാവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

- Advertisement -

70.24 % പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് മരണസംഖ്യ ഏറ്റവും കുറവാണ്. 2131 രോഗികൾ ഐസിയുവിൽ ഉണ്ട്. ഐസിയു കിടക്കകളിൽ ഒളിവുള്ളത് 43 % ആണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു ഉണ്ടെങ്കിലും ആശുപത്രികളിൽ മതിയായ സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

- Advertisement -

കൊവിഡ് മരണം സുതാര്യമായി ആണ് സംസ്ഥാനത്ത് അപ്ഡേറ്റ് ചെയ്യുന്നത്. സെപ്റ്റംബർ 30 നുള്ളിൽ 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. വീട്ടിൽ സൗകര്യമില്ലെങ്കിൽ ഡിസിസികളിലേക്ക് മാറാൻ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ ഒരാൾ പൊസിറ്റീവായാൽ കർശന ക്വാറന്റീൻ പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week