FeaturedKeralaNews

പ്ര​വാ​സികളുടെ കോവിഡ് നിരീക്ഷണ കാലയളവ് : നി​ബ​ന്ധ​നകൾ പുറത്തിറക്കി എ​യ​ര്‍​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ

ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വാ​സി യാ​ത്ര​ക്കാ​ര്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​നകൾ എ​യ​ര്‍​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി.

ക​ര്‍​ണാ​ട​ക

എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍. അ​തി​ന്​ ക​ഴി​യാ​ത്ത​വ​ര്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍​റീ​ന്‍. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കും.

ത​മി​ഴ്​​നാ​ട്​

14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം. സം​സ്​​ഥാ​ന​ത്തി​െന്‍റ വെ​ബ്​​സൈ​റ്റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം.

പ​ശ്ചി​മ ബം​ഗാ​ള്‍

കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ര്‍​ക്ക്​ മാ​ത്ര​മേ കൊ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​ന​മു​ള്ളൂ. യാ​ത്ര​ക്ക്​ 24 മ​ണി​ക്കൂ​ര്‍ മു​മ്ബ്​​ കോ​വി​ഡ്​ ഫ​ലം വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. എ​ല്ലാ വി​ദേ​ശ യാ​ത്ര​ക്കാ​ര്‍​ക്കും 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം. എ​ന്നാ​ല്‍, ല​ണ്ട​നി​ല്‍ നി​ന്ന്​ വ​രു​ന്ന​വ​ര്‍​ക്ക്​ നെ​ഗ​റ്റി​വ്​ റി​പ്പോ​ര്‍​ട്ട്​ നി​ര്‍​ബ​ന്ധ​മി​ല്ല. ഇ​വ​ര്‍ കൊ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മ​തി.

അ​സം

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തു​ന്ന റാ​പി​ഡ്​ ടെ​സ്​​റ്റ്​ ​പോ​സി​റ്റി​വാ​യാ​ല്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ന​ട​ത്ത​ണം. ഇ​തി​െന്‍റ ഫ​ലം വ​രു​ന്ന​തു​ വ​രെ ​ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍. ഇ​തും പോ​സി​റ്റി​വാ​ണെ​ങ്കി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യ​ണം.

ത്രി​പു​ര

സം​സ്​​ഥാ​ന​ത്ത്​ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍​റീ​നി​ല്ല. എ​ന്നാ​ല്‍, വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ര്‍ ഏ​തെ​ങ്കി​ലൂം പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തി നെ​ഗ​റ്റി​വാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. ഫ​ലം വ​രു​ന്ന​തു​ വ​രെ മാ​ത്രം ക്വാ​റ​ന്‍​റീ​ന്‍.

ബി​ഹാ​ര്‍

രോ​ഗ​ല​ക്ഷ​ണ​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക്​ ഏ​ഴ്​ ദി​വ​സം സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം. സൗ​ജ​ന്യ​മാ​യും പ​ണം ​ന​ല്‍​കി​യും ക്വാ​റ​ന്‍​റീ​ന്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്​ ശേ​ഷം ഏ​ഴ്​ ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍.

ഒ​ഡി​ഷ

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല.

മ​ധ്യ​പ്ര​ദേ​ശ്​

14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റാ​പി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തും.

ഗോ​വ

രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം. അ​ല്ലാ​ത്ത​വ​ര്‍​ക്ക്​ 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​വ​രെ​ റാ​പി​ഡ്​ ടെ​സ്​​റ്റി​ന്​ വി​ധേ​യ​രാ​ക്കും. പോ​സി​റ്റി​വാ​യാ​ല്‍ കോ​വി​ഡ്​ കെ​യ​ര്‍ സെന്‍റ​റി​ലേ​ക്ക്​ അ​യ​ക്കും.

ഗു​ജ​റാ​ത്ത്​

കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ അ​ഹ്​​മ​ദാ​ബാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്​​ ഏ​ഴ്​ ദി​വ​സം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം. അ​തി​ന്​ ശേ​ഷം ഏ​ഴ്​ ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍. എ​ന്നാ​ല്‍, സൂ​റ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്​ 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍ മ​തി.

മ​ഹാ​രാ​ഷ്​​ട്ര

14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍. എ​ന്നാ​ല്‍, ഏ​ഴ്​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ട​ങ്ങി​പോ​കാ​നു​ള്ള​വ​ര്‍​ക്ക്​ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല.

രാ​ജ​സ്​​ഥാ​ന്‍

ഏ​ഴ്​ ദി​വ​സം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​നും ഏ​ഴ്​ ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​നും നി​ര്‍​ബ​ന്ധം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ഐ​സോ​ലേ​ഷ​നി​ലാ​ക്കും.

ജ​മ്മു -ക​ശ്​​മീ​ര്‍

14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റാ​പി​ഡ്​ പ​രി​ശോ​ധ​ന.

ഡ​ല്‍​ഹി

നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. എ​ന്നാ​ല്‍, 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം.

ച​ണ്ഡി​ഗ​ഢ്​​

ഏ​ഴ്​ ദി​വ​സം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​നും ഏ​ഴു ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​നും നി​ര്‍​ബ​ന്ധം. കോ​വി​ഡ്​ ടെ​സ്​​റ്റ്​ ഫ​ലം നി​ര്‍​ന്ധ​മ​ല്ല.

പ​ഞ്ചാ​ബ്​

കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. എ​ന്നാ​ല്‍, ഏ​ഴ്​​ ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തു​ന്ന റാ​പി​ഡ്​ ടെ​സ്​​റ്റി​ല്‍ പോ​സി​റ്റി​വാ​യാ​ല്‍ വീ​ട്ടി​ലോ ആ​ശു​പ​​ത്രി​യി​ലോ ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​യ​ണം.

ഉ​ത്ത​ര്‍​പ്ര​ദേ​ശ്​

ഏ​ഴ്​ ദി​വ​സം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​നും ഏ​ഴ്​ ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​നും. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍​ക്ക്​ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ല്ല.

ആ​ന്ധ്ര​പ്ര​ദേ​ശ്​

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തു​ന്ന റാ​പി​ഡ്​ ടെ​സ്​​റ്റി​ല്‍ നെ​ഗ​റ്റി​വാ​യാ​ല്‍ 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍. പോ​സി​റ്റി​വാ​യാ​ല്‍ പ​ണം ന​ല്‍​കി​യു​ള്ള സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യ​ണം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ഫ​ല​വു​മാ​യെ​ത്തു​ന്ന​വ​ര്‍​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല.

തെ​ല​ങ്കാ​ന

രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ സ​ര്‍​ക്കാ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ അ​യ​ക്കും. അ​ല്ലാ​വ​ത്ത​വ​ര്‍​ക്ക്​ പ​ണം ന​ല്‍​കി​യു​ള്ള ഏ​ഴു ദി​വ​സ​ത്തെ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം. ശേ​ഷം ഏ​ഴു​ ദി​വ​സം ഹോം ​ക്വാ​റ​ന്‍​റീ​ന്‍.

കേ​ര​ളം

ഏ​ഴു​ ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധം. ഏ​ഴാം ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ഫ​ലം ല​ഭി​ച്ചാ​ല്‍ പു​റ​ത്തി​റ​ങ്ങാം. എ​ങ്കി​ലും, ഏ​ഴു​ ദി​വ​സം കൂ​ടി ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​താ​ണ്​ ന​ല്ല​തെ​ന്ന്​ സ​ര്‍​ക്കാ​ര്‍. യാ​ത്ര​ക്ക്​ മു​മ്ബ്​​ ‘ആ​രോ​ഗ്യ സു​വി​ധ’​പോ​ര്‍​ട്ട​ലി​ല്‍ ക​യ​റി സെ​ല്‍​ഫ്​ ഡി​ക്ല​റേ​ഷ​ന്‍ ഫോം ​സ​ബ്​​മി​റ്റ്​ ചെ​യ്യ​ണം. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ല്‍ മ​ട​ങ്ങി​പോ​കു​ന്ന​വ​ര്‍​ക്കും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ എ​ത്തു​ന്ന​വ​ര്‍​ക്കൂം ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മ​ല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button