26.2 C
Kottayam
Friday, June 5, 2026

മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തു; രോഗിയെ പെരുവഴിയില്‍ ഇറക്കിവിട്ടു

Must read

മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തതായി പരാതി. രോഗിയെ പോലീസ് റോട്ടില്‍ ഇറക്കി വിട്ടന്നും ആരോപണമുണ്ട്. മലപ്പുറം മഞ്ചേരിയില്‍ ആണ് സംഭവം.

കാവനൂര്‍ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്. കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് പറയുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു ആന്റിജന്‍ ടെസ്റ്റ് ചെയ്ത് ഷഫീഖിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പര്‍ പ്ലേറ്റിലെ പ്രശ്‌നം ചൂണ്ടികട്ടി പോലീസ് വാഹനം പിടിച്ചെടുത്തത്.

ഡിവൈഎഫ്‌ഐയുടെ സ്‌നേഹവണ്ടിയിലാണ് ഷെഫീഖിനെ വീട്ടില്‍ എത്തിച്ചത്. ബൈക്ക് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ എസ്പിക്ക് പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week