26.3 C
Kottayam
Saturday, November 23, 2024

തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ കാെവിഡ് രാേഗികൾ, വിശദാംശങ്ങൾ

Must read

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (03.06.20) ഏഴ് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മണിയൂര്‍ സ്വദേശികളായ രണ്ട് പേര്‍ (42, 46 വയസ്സ്), വടകര സ്വദേശി (42), അത്തോളി സ്വദേശി (42) എന്നീ നാലു പേര്‍ ജെ. 9 1413 ജെസീറ എയര്‍വേയ്‌സിന്റെ കുവൈത്ത്-കോഴിക്കോട് വിമാനത്തില്‍ എത്തുകയും സര്‍ക്കാര്‍ തയ്യാറാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സ്രവ പരിശോധന നടത്തി റിസള്‍ട്ട് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേ്ക്ക് മാറ്റി.

39 വയസ്സുള്ള കുറ്റിയാടി സ്വദേശിയാണ് അഞ്ചാമത്തെ ആള്‍. ഇദ്ദേഹം മെയ് 31 ന് ഐ.എക്‌സ്.1376 എയര്‍ ഇന്ത്യ വിമാനത്തില്‍ ബഹ്‌റൈനിനില്‍ നിന്നു കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേ്ക്ക് മാറ്റുകയുമായിരുന്നു.

34 വയസ്സുള്ള കാവിലുംപാറ സ്വദേശിയാണ് ആറാമത്തെ ആള്‍. ഇദ്ദേഹം മെയ് 27 ന് പുലര്‍ച്ചെ 12.30 ന് ഐ.എക്‌സ് അബുദാബി- കണ്ണൂര്‍ ഫ്‌ളൈറ്റില്‍ എത്തി. തുടര്‍ന്ന് എയര്‍പോര്‍ട്ട് ടാക്‌സിയില്‍ കാവിലുംപാറയിലുള്ള വീട്ടിലെത്തുകയും മെയ് 31 ന് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.

31 വയസ്സുള്ള എളേറ്റില്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകയാണ് ഏഴാമത്തെ ആള്‍. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഓര്‍ക്കാട്ടേരി സ്വദേശി (56), ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി (22 വയസ്സ്), ഓര്‍ക്കാട്ടേരി സ്വദേശി (28), തിക്കോടി സ്വദേശി (46), കൊയിലാണ്ടി സ്വദേശി (43) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 78 ആയി. 37 പേര്‍ രോഗമുക്തരാകുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ 40 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 23 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഒരാള്‍ കോഴിക്കോട് മിംസിലും 3 പേര്‍ കണ്ണൂരിലും ഒരു എയര്‍ ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും, 2 വയനാട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ 6 എയര്‍ ഇന്ത്യാ ജീവനക്കാര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കൂടാതെ ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.

കാസർഗോഡ്

കാസർഗോഡ്: ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

നാല് പേർക്ക് രോഗം ഭേദമായി.

26 ന് ബഹ്‌റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
വനിത ഡോക്ടർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗം പകർന്നത്.

തൃശ്ശൂർ

തൃശ്ശൂർ: ജില്ലയിൽ ഇന്ന് (ജൂൺ 3 ) 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 82 പേരാണ് ചികിത്സയിലുള്ളത്. മസ്കറ്റിൽ നിന്നും വന്ന കരിക്കാട് സ്വദേശി (54), ബഹ്റൈനിൽ നിന്നും വന്ന ഗണേശമംഗലം സ്വദേശി (51), കുവൈറ്റിൽ നിന്നും വന്ന കരുവന്നൂർ സ്വദേശി (36), ന്യൂഡൽഹിയിൽ നിന്നും വന്ന കല്ലൂർ സ്വദേശി (34), എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും തന്നെ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘ സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല’ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി പരാജയത്തിന് കാരണം

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും...

പാലക്കാട്ട് വാലിബനായി രാഹുൽ !റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്.ഫലപ്രഖ്യാപനത്തിന്...

ചേലോടെ ചേലക്കര ! യു.ആർ പ്രദീപിന് ജയം

ചേലക്കര: ഇത്തവണയും പതിവു തെറ്റിച്ചില്ല, ചേലക്കരയില്‍ ചേലോടെ യു ആര്‍ പ്രദീപ് ജയിച്ചു കഴിഞ്ഞു. 12122 വോട്ടുകള്‍ക്കാണ് ജയം. ചേലക്കര ഇടതുകോട്ടയാണെന്ന് വീണ്ടും വ്യക്തമാക്കി. ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ തന്നെ, രണ്ടായിരം വോട്ടുകളുടെ...

ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു, ബ്രിട്ടനിലും അയർലാൻഡിലും സ്കോട്ട്ലാൻഡിലും മുന്നറിയിപ്പ്

ലണ്ടൻ: ബ്രിട്ടന്റെ പല മേഖലയിലും ശക്തമായ കാറ്റും കനത്ത മഴയ്ക്കും സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും  മഞ്ഞ് വീഴ്ചയ്ക്കും കാരണമായി ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു.  ശനിയാഴ്ചയോടെ ബെർട്ട് ബ്രിട്ടനിൽ കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ...

ചേലക്കര ചുവന്നു തന്നെ! തുടക്കംമുതൽ മുന്നേറ്റം തുടർന്ന് യു.ആർ. പ്രദീപ്;പച്ച തൊടാതെ രമൃ

തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡുയര്‍ത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.