28.9 C
Kottayam
Friday, May 3, 2024

കോട്ടയം, കാെല്ലം ജില്ലയിലെ കാെവിഡ് രാേഗികൾ ആരൊക്കെ? വിശദാംശങ്ങൾ

Must read

കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാലു പേര്‍ വിദേശത്തുനിന്നും വന്നവരാണ്. മൂന്നു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും അഞ്ചു പേര്‍ ഹോം ക്വാറന്‍റയിനിലുമായിരുന്നു.

രോഗം ഭേദമായ രണ്ടു പേര്‍ ആശുപത്രിവിട്ടു. മെയ് 19ന് സൗദി അറേബ്യയില്‍നിന്ന് എത്തുകയും 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത കൊടുങ്ങൂര്‍ സ്വദേശി(27), അബുദാബിയില്‍നിന്ന് മെയ് 17ന് എത്തുകയും മെയ് 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) എന്നിവരാണ് രോഗമുക്തരായത്. ഇതിനു പുറമെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായിട്ടുണ്ട്.

പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 22 പേര്‍ ഇപ്പോള്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

1. മെയ് 18ന് അബുദാബിയില്‍നിന്നും എത്തിയ കോട്ടയം തേക്കേത്തുകവല സ്വദേശിനി(54). ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.

2 . മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(40). കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ സെന്‍ററില്‍ ക്വാറന്‍റയിനിലായിരുന്നു.

3. മെയ് 26ന് കുവൈറ്റില്‍നിന്ന് എത്തിയ ആര്‍പ്പൂക്കര പനമ്പാലം സ്വദേശിനി(51). കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ സെന്‍ററില്‍ ക്വാറന്‍റയിനിലായിരുന്നു.

4. മെയ് 30ന് ദോഹയില്‍നിന്നെത്തിയ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(30). കോട്ടയം കളത്തിപ്പടി ഗിരിദീപം ഹോസ്റ്റലില്‍ ക്വാറന്‍റയിനിലായിരുന്നു. മൂന്നു മാസം ഗര്‍ഭിണിയാണ്.

5. മുംബൈയില്‍നിന്ന് മെയ് 21ന് വന്ന ചങ്ങനാശേരി കുറമ്പനാടം സ്വദേശിനി(56). രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധിച്ചത്.

6. കുറമ്പനാടം സ്വദേശിനിയുടെ മകന്‍ (37). മുംബൈയില്‍ ഹോം നഴ്സായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി.

7. ചെന്നൈയില്‍നിന്നും മെയ് 24ന് എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശി(33). കൂടെയുണ്ടായിരുന്ന സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്.

8. മഹാരാഷ്ട്രയില്‍നിന്നെത്തിയ കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശിനി(29). ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.

കാെല്ലം

കൊല്ലം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസ്സുള്ള യുവാവ് P72 കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ 40 വയസ്സുള്ള ആരോഗ്യപ്രവര്‍ത്തകരായരണ്ട് വനിതകള്‍, കടയ്ക്കല്‍ മിഷന്‍കുന്ന് സ്വദേശിയായ 36 വയസ്സുള്ള യുവാവ്,
കൊല്ലം പള്ളിമുക്ക് സ്വദേശിയായ81 വയസ്സുള്ള വയോധികന്‍ P76 എന്നിവര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

P72 പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മെയ് 13 മുതല്‍ 30 വരെ ഇദ്ദേഹം പുനലൂരിലെ കൊറോണ കെയര്‍ സെന്ററില്‍ ചുമതല വഹിച്ചിരുന്നു. അവിടെ സ്ഥാപന നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതും പിന്നീട് കോവിഡ് സ്ഥിരീകരിച്ച P45(22വയസ്സുള്ള കുളത്തൂപ്പുഴ സ്വദേശി), P53(22 വയസ്സുള്ള ഐരൂര്‍ സ്വദേശി) എന്നിവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് ഇവരില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു.
ഇവര്‍ പോസിറ്റീവ് ആയതിനെത്തുടര്‍ന് മെയ് 30 ന് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു. പരിശോധനാഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും
കോവിഡ് സ്ഥിരീകരിച്ചു. P73 അഞ്ചല്‍ നെടിയറ സ്വദേശിനിയും P74 കടയ്ക്കല്‍ സ്വദേശിനിയുമാണ്.
ഇരുവരെയും പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P75 കടയ്ക്കല്‍ മിഷന്‍ കുന്ന് സ്വദേശിയായ യുവാവാണ്. 36 വയസ്സുള്ള ഇദ്ദേഹം മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി മെയ് ഒന്നു മുതല്‍ ഗൃഹ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ മെയ് 16- 30′ കാലയളവില്‍ അടുത്തുള്ള
സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയുണ്ടായിജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായി. പരിശോധനാഫലം പോസിറ്റീവ് ആയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

P76 കൊല്ലം പള്ളിമുക്ക് സ്വദേശിയായ വയോധികനാണ്. ശ്വാസകോശസംബന്ധമായ രോഗം ഉള്ളതിനാല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി സാമ്പിള്‍പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിചരണത്തില്‍ തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week