27.1 C
Kottayam
Tuesday, May 7, 2024

കൊവിഡ് കണക്ക്: പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകൾ

Must read

മലപ്പുറം: ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ മൂന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ബംഗളൂരുവില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ മഞ്ചേരി ഗവ. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ഇന്ന് 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ മാസം 24 മഹാരാഷ്ട്രയിൽ നിന്ന് ട്രാവലറിൽ എത്തിയ കൂടൽ എലിക്കോട് സ്വദേശിനിയായ 27 വയസ്സുകാരി27ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ കുമ്പഴ സ്വദേശിയായ 27 കാരൻ.

പാലക്കാട്

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ മൂന്ന്) അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 148 പേരാണ് ചികിത്സയിൽ ഉള്ളത്.

*ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

ചെന്നൈ- 1
മെയ് 25 ന് ചെന്നൈയിൽ നിന്നും എത്തിയ കൊപ്പം മണ്ണേങ്ങോട് സ്വദേശി (62, പുരുഷൻ)

അബുദാബി-2
മെയ് 17ന് അബുദാബിയിൽനിന്ന് എത്തിയിട്ടുള്ള വലിയപാടം സ്വദേശി (35, പുരുഷൻ) എലപ്പുള്ളി നോമ്പിക്കോട് സ്വദേശി (47, പുരുഷൻ)

ദുബായ് -1
മെയ് 17 ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി (47, പുരുഷൻ)

കൂടാതെ ഒരു പുതുനഗരം കരിപ്പോട് സ്വദേശിക്കും(47, പുരുഷൻ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 148 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week