23.7 C
Kottayam
Friday, November 22, 2024

കൊവിഡ് രോഗികള്‍: കോട്ടയം,ഇടുക്കി,കൊല്ലം

Must read

കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ വീട്ടിലും, രണ്ടുപേര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും നിരീക്ഷണത്തിലായിരുന്നു. രണ്ടു പേര്‍ വിമാനത്താവളത്തില്‍ എത്തിയയുടന്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 121 ആയി. ഇതില്‍ 43 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 38 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

ഇന്ന് ഏഴു പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 211 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ 90 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

1.ജൂണ്‍ 19ന് സൗദി അറേബ്യയില്‍നിന്ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(29 ). ഗര്‍ഭിണിയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല

2 . ജൂണ്‍ 21ന് ഷാര്‍ജയില്‍ നിന്ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി (44 ). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3 . ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി (35 ). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

4 . ജൂണ്‍ 18 ന് കുവൈറ്റില്‍നിന്ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശി (48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

5 . ജൂണ്‍ 12 ന് ഡല്‍ഹിയില്‍ നിന്ന് എത്തി ഹോം ക്വാറന്റനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശിനി (40). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച സഹോദരിക്കും അവരുടെ മൂന്നു മക്കള്‍ക്കുമൊപ്പമാണ് എത്തിയത്. ഇതില്‍ രണ്ടു കുട്ടികള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മൂന്നാമത്തെ കുട്ടിയുടെ സാമ്പിള്‍ പരിശോധന ഫലം ലഭിച്ചിട്ടില്ല.

7 ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് എത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കറുകച്ചാല്‍ സ്വദേശിനിയുടെ മകള്‍ (19 ). ഹോം ക്വാറന്റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

6 ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് എത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കറുകച്ചാല്‍ സ്വദേശിനിയുടെ മകന്‍ (16 ). ഹോം ക്വാറന്റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

8. ജൂണ്‍ 15ന് കുവൈറ്റില്‍നിന്ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (25 ). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

9. ജൂണ്‍ 22 ന് കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എത്തി രോഗ ലക്ഷണങ്ങളുണ്ടായതിനെത്തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന ചങ്ങനാശേരി സ്വദേശി (33 ).

10. ജൂണ്‍ 22 ന് കുവൈറ്റില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എത്തി രോഗ ലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി(58).

11 . ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടി (13). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഒപ്പമെത്തിയ അമ്മയുടെ പരിശോധന ഫലം നെഗറ്റീവ് ആണ്

12 രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനിയായ കുട്ടിക്കൊപ്പം ഷാര്‍ജയില്‍നിന്നെത്തിയ സഹോദരന്‍ (7). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

13. ജൂണ്‍ 24ന് കുവൈറ്റില്‍ നിന്ന് എത്തി അതിരമ്പുഴ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി (46). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

14. ജൂണ്‍ 11ന് അമ്മയ്ക്കും സഹോദരനുമൊപ്പം അബുദാബിയില്‍ നിന്ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (7 ). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അമ്മയുടെയും സഹോദരന്റെയും പരിശോധനാഫലം ലഭിച്ചിട്ടില്ല.

15. ജൂണ്‍ 14ന് മംഗലാപുരത്തുനിന്ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശി (24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

രോഗമുക്തരായവര്‍

1. ഔറംഗാബാദില്‍നിന്ന് എത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശിനി (24),

2. ദുബായില്‍നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി (24)

3. മസ്‌കറ്റില്‍നിന്ന് എത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശി (44)

4. കസാഖ്സ്ഥാനില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശി (32)

5. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (46 )

6. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശി (54)

7. തെലങ്കാനയില്‍ നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി(33)

ഇടുക്കി

ഇടുക്കി ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1.ജൂണ്‍ 24 ന് യുഎഇ ല്‍ നിന്ന് വന്ന അടിമാലി സ്വദേശി(49). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ അടിമാലിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും വന്ന കുമളി സ്വദേശിനി (62). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ കുമളിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.2 പേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൊല്ലം

കൊല്ലം ജില്ലയില്‍ ദമ്പതിമാര്‍ ഉള്‍പ്പടെ ജില്ലയില്‍ 12 പേര്‍ക്ക് ഇന്ന്
കോവിഡ് സ്ഥിരീകരിച്ചു. നാലു പേര്‍ കുവൈറ്റില്‍ നിന്നും മൂന്നു പേര്‍ മസ്‌കറ്റില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
പട്ടാഴി താഴത്ത് വടക്ക് സ്വദേശി(56 വയസ്), ഭാര്യ(55), നല്ലില പഴങ്ങാലം സ്വദേശി(43), പിറവന്തൂര്‍ സ്വദേശി(34), പുത്തൂര്‍ സ്വദേശിനി(43), കെ എസ് പുരം ആദിനാട് സൗത്ത് സ്വദേശി(25), പുനലൂര്‍ ഉറുകുന്ന് സ്വദേശി(23), പിറവന്തൂര്‍ എലിക്കാട്ടൂര്‍ സ്വദേശി(51), പുനലൂര്‍ മൂസാവരികുന്ന് സ്വദേശി(37), പൂതക്കൂളം പുത്തന്‍കുളം സ്വദേശി(50), പട്ടാഴി നോര്‍ത്ത് സ്വദേശി(57), പുനലൂര്‍ സ്വദേശി(57) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 27) കോവിഡ് സ്ഥിരീകരിച്ചത്.

പുനലൂര്‍ മൂസാവരികുന്ന് സ്വദേശി ജൂണ്‍ 23 ന് കോവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുടെ മകനാണ്. ഇദ്ദേഹം കുടംബത്തിലെ എട്ടുപേര്‍ക്കൊപ്പം ഗൃഹനിരീക്ഷണത്തലായിരുന്നു.

പുത്തൂര്‍ സ്വദേശിനി കുവൈറ്റില്‍ നിന്നും എത്തി ജൂണ്‍ 22ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയാണ്.
നല്ലില പഴങ്ങാലം സ്വദേശി ജൂണ്‍ 18 ന് മസ്‌കറ്റില്‍ നിന്നും എത്തിയ ഗൃഹനിരീക്ഷണത്തിലായിരുന്നു. വയറ്റിലെ സര്‍ജറിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീയായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പട്ടാഴി താഴത്ത് വടക്ക് സ്വദേശിയും ഭാര്യയും ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

പിറവന്തൂര്‍ സ്വദേശി ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

കെ എസ് പുരം ആദിനാട് സൗത്ത് സ്വദേശി ജൂണ്‍ 10 ന് മസ്‌കറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

പുനലൂര്‍ ഉറുകുന്ന് സ്വദേശി കുടുംബത്തിലെ നാലു പേര്‍ക്കൊപ്പം ജൂണ്‍ 13 ന് മഹാരാഷ്ട്ര മുംബൈയില്‍ നിന്നും ലോക്മാന്യ തിലത് ട്രെയിനില്‍ എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

പിറവന്തൂര്‍ എലിക്കാട്ടൂര്‍ സ്വദേശി ജൂണ്‍ നാലിന് അബുദുബിയില്‍ നിന്നും എത്തി രണ്ടു ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തിലായിരുന്നു.

പൂതക്കൂളം പുത്തന്‍കുളം സ്വദേശി ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

പട്ടാഴി നോര്‍ത്ത് സ്വദേശി ജൂണ്‍ 25 ന് മസ്‌കറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്രവം ശേഖരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുനലൂര്‍ സ്വദേശി ജൂണ്‍ എട്ടിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.